HOME
DETAILS
MAL
ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: എ.ഐ.വൈ.എഫ്
backup
July 14 2016 | 00:07 AM
കാഞ്ഞങ്ങാട്: ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുക, ചികിത്സാ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ജീവനക്കാരെ നിയമിക്കുക, മുഴുവന്‍ സമയവും ഒ.പി ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എ.ഐ.വൈ.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രിക്കു മുന്നില്‍ ധര്‍ണ നടത്തി. പനിയും പകര്‍ച്ച വ്യാധികളും മൂലം മരണങ്ങള് സംഭവിക്കുമ്പോള്‍ ചികിത്സക്കായി എത്തുന്ന രോഗികള്‍ക്കു മതിയായ പരിചരണം നല്കാന് തയാറാകാത്ത ജില്ലാ ആശുപത്രി അധികൃതരുടെ സമീപനം മാറ്റണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.
ധര്‍ണ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി കൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രകാശന് പള്ളിക്കാപ്പില്‍ അധ്യക്ഷനായി. രമേശന് കണ്ണോത്ത്, വി മണി, മനീഷ് പുല്ലൂര്‍, എ ദാമോദരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."