HOME
DETAILS
MAL
ചൈന ഇന്ത്യക്ക് പകരമാകില്ലെന്ന് നേപ്പാള്‍ സാമ്പത്തിക വിദഗ്ധന്‍
backup
June 16 2020 | 04:06 AM
കാഠ്മണ്ഡു: അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ നേപ്പാള്‍- ഇന്ത്യ ബന്ധം തകരരുതെന്നും ചൈന ഇന്ത്യക്ക് പകരമാവില്ലെന്നും പ്രമുഖ നേപ്പാള്‍ സാമ്പത്തിക വിദഗ്ധന്‍ ഡോ. പോഷ് രാജ് പാണ്ഡെ. ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം നിര്‍മിക്കുന്നതിന് ഭരണഘടനാ ഭേദഗതി വരുത്തുന്നതിനെ കുറിച്ച ചോദ്യത്തിന് ഇന്ത്യയുടെ പ്രതികരണത്തിന് അനുസരിച്ചാണ് ഇതിന്റെ സമ്പത്തിക പ്രതിഫലനമുണ്ടാവുകയെന്ന സൗത്ത് ഏഷ്യ വാച്ച് ഓണ്‍ ട്രേഡ് ഇക്കണോമിക്സ് ആന്‍ഡ് എന്വിറോണ്മെന്റ് എക്സിക്യൂട്ടീവ് ചെയര്‍മാനായ അദ്ദേഹം ദക്ഷിണേഷ്യന്‍ എന്‍.ജി.ഒകളുടെ കണ്‍സോര്‍ഷ്യത്തില്‍ പറഞ്ഞു.
നേപ്പാള്‍ മൂന്നു ഭാഗത്തും ഇന്ത്യയുമായാണ് അതിര്‍ത്തി പങ്കിടുന്നത്. ഇന്ത്യ തിരിച്ചടിക്കുകയാണെങ്കില്‍ രാജ്യത്തിന് അത് കനത്ത സാമ്പത്തിക ആഘാതമാവും. ഇന്ത്യയില്‍ നിന്നാണ് നേപ്പാള്‍ മൂന്നിലൊന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. ചൈനയില്‍ നിന്ന് 14 ശതമാനം മാത്രമേ ഇറക്കുമതി ചെയ്യുന്നുള്ളൂ. കയറ്റുമതി രംഗത്ത് 60 ശതമാനവും ഇന്ത്യയിലേക്കാണ്. രണ്ടു ശതമാനമേ ചൈനയിലേക്കുള്ളൂ- 20 വര്‍ഷമായി അന്താരാഷ്ട്ര വ്യാപാര സാമ്പത്തിക വികസന രംഗത്ത് പ്രവര്‍ത്തിക്കുന്ന പാണ്ഡെ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."