വര്‍ഗീയാരോപണം: പ്രതിഷേധം ശക്തം
മലപ്പുറം: ജില്ലയെ വര്‍ഗീയമായി അധിക്ഷേപിച്ചു മന്ത്രി കടകംപള്ളി സുരേന്ദ്രന് നടത്തിയ പ്രസ്താവനയ്ക്കെതിരേ മലപ്പുറത്തു പ്രതിഷേധം. സംഘ്പരിവാര്‍ വിഭാഗങ്ങള്‍ നേരത്തെ നടത്തിയ പരാമര്‍ശങ്ങളും വിവാദ പ്രസ്താവനകളും മലപ്പുറം ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് സി.പി.എം നേതാക്കള്‍കൂടി ശക്തമായി ഉന്നയിച്ചത്.
സംഘ്പരിവാര്‍ നേതാക്കള്‍ നിരന്തരമായി ഉന്നയിക്കുന്ന ആരോപണം തെരഞ്ഞെടുപ്പു ഫലം മുന്നില്‍വച്ചു സംസ്ഥാന മന്ത്രി ഉന്നയിച്ചതാണ് വിവാദമായത്. സി.പി.എം നേതാക്കളില്‍ നേരത്തെ വി.എസ് അച്യുതാനന്ദനന്റെ ചില പ്രസ്താവനകളാണ് ജില്ലയെ സംബന്ധിച്ചു വിവാദമായിരുന്നത്. എന്നാല്‍, വി.എസിന്റെ പ്രസ്താവനകളെ അനുകൂലിച്ചു പാര്‍ട്ടി നേതൃത്വം രംഗത്തുവന്നിരുന്നില്ല. ഇതിനിടെ, ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോടിയേരി ബാലകൃഷ്ണന് പാണക്കാട് തങ്ങളെ സംഘ്പരിവാര്‍ നേതാവും യു.പി മുഖ്യമന്ത്രിയുമായ യോഗി ആതിഥ്യനാഥിനോടുപമിച്ചു നടത്തിയ പ്രസ്താവനയും ഏറെ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."