കടയില്‍ മോഷണം; കള്ളന്‍ നിരീക്ഷണ കാമറയില്‍ കുടുങ്ങി
കിഴിശ്ശേരി : കിഴിശ്ശേരി നീരുട്ടിക്കല്‍ അങ്ങാടിയില്‍ ഓട്ടോ ഗ്യാരേജില്‍ മോഷണം. നട്ടുച്ചക്ക് യുവാവ് ക്യാഷ് കൗണ്ടറില്‍ നിന്നും പണം കവര്‍ന്നു. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്റെ സഹായത്തോടെ പൊലിസ് കള്ളനെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി.
കിഴിശ്ശേരി നീരുട്ടിക്കല്‍ അങ്ങാടിയില്‍ മഞ്ചേരി സ്വദേശി കളളാടി തൊടി റിയാസിന്റെ ഉടമസ്ഥതയിലുള്ള കെ.ടി.എസ് ഓട്ടോ ഗ്യാരേജിലാണ് നട്ടുച്ചക്ക് മോഷണം നടന്നത്. തിങ്കളാഴ്ച ഉച്ചക്ക് കടയുടമ ഭക്ഷണം കഴിക്കാന്‍ പോയ സമയത്തായിരുന്നു മോഷണം. കള്ളന്‍ കൗണ്ടറില്‍ നിന്നും പതിനായിരത്തോളം രൂപയും പെയ്‌സുമായി കടന്നു കളഞ്ഞു. എങ്കിലും മോഷണ രംഗം മുഴുവനും കടയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍ കുടുങ്ങി.
ദൃശ്യങ്ങളുള്‍പ്പെടെ ഉടമ കൊണ്ടോട്ടി പൊലിസില്‍ പരാതി നല്‍കി. പരിസരത്തെ നിരവധി സ്ഥാപനങ്ങളിലും ഇത്തരത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മോഷണം നടന്നിരുന്നു. ദൃശ്യങ്ങളുടെ സഹായത്തോടെ കള്ളനെ പിടിക്കാനുള്ള ശ്രമത്തിലാണ് പൊലിസ്.
കിഴിശ്ശേരി നീരുട്ടിക്കല്‍ അങ്ങാടിയില്‍ ഓട്ടോ ഗ്യാരേജില്‍ നിന്ന് മോഷണം നടത്തിയ യുവാവ് നിരീക്ഷണ കാമറയില്‍ കുടുങ്ങിയപ്പോള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."