കടകംപള്ളി അപമാനിക്കുന്നത് മലപ്പുറത്തെ ജനങ്ങളെ: ചെന്നിത്തല
തിരുവനന്തപുരം: മലപ്പുറം മതേതരത്തിന്റെ മഹത്തായ മണ്ണാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വര്‍ഗീയധ്രൂവീകരണമാണ് ഉണ്ടായതെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ദുഷ്ടലാക്കോടെയുള്ളതാണെന്നും മലപ്പുറം പരാജയത്തില്‍ സമനില തെറ്റിയ കടകംപള്ളി അവിടെയുള്ള ജനങ്ങളെയാണ് അപമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്തെ ജനങ്ങള്‍ക്ക് ഒരു രാഷ്ട്രീയമേ ഉള്ളൂ. അത് മതേതര രാഷ്ട്രീയമാണ്. തിരൂരങ്ങാടിയില്‍ എ.കെ ആന്റണിയെ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച പാരമ്പര്യമാണ് മലപ്പുറത്തെ ജനങ്ങള്‍ക്കുള്ളത്. അന്ന് ഡോ. എന്‍.എ കരീമായിരുന്നു എതിര്‍ സ്ഥാനാര്‍ഥിയെന്ന് ഓര്‍ക്കണം. ജാതിയും മതവും നോക്കി സംഘടിക്കുന്നവരോ വോട്ട് ചെയ്യുന്നവരോ അല്ല മലപ്പുറത്തുള്ളത്. പി.കെ കുഞ്ഞാലിക്കുട്ടി ഉജ്വല വിജയം നേടിയപ്പോള്‍ രണ്ട് ലക്ഷം വോട്ട് നേടുമെന്ന് പറഞ്ഞ ബി.ജെ.പിയുടെ സ്ഥിതി എന്തായെന്ന് നമുക്കറിയാം. അതുകൊണ്ട് പരാജയത്തെ മാന്യമായി അംഗീകരിക്കുകയാണ് സി.പി.എം ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."