HOME
DETAILS
MAL
തകര്‍ന്ന യു.എസ് യുദ്ധവിമാനത്തിലെ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി
backup
June 17 2020 | 03:06 AM
ലണ്ടന്‍: ബ്രിട്ടന്റെ വടക്കുകിഴക്കന്‍ തീരമേഖലയിലെ സമുദ്രത്തില്‍ തകര്‍ന്നുവീണ അമേരിക്കന്‍ വ്യോമസേനയുടെ യുദ്ധവിമാനത്തിന്റെ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 9.40ന് പരിശീലന പറക്കലിനിടയില്‍ എഫ്-15സി യുദ്ധവിമാനം യോര്‍ക്ക്‌ഷെയര്‍ തീരത്തുനിന്ന് വടക്കന്‍ കടലിലേക്ക് പതിക്കുകയായിരുന്നു. തിരച്ചിനൊടുവില്‍ പൈലറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."