HOME
DETAILS

ബി.എസ് 4 വാഹനങ്ങള്‍ക്ക് 'ഇളവില്ല'; വില്‍പനയും  രജിസ്‌ട്രേഷനും പാടില്ലെന്ന് സുപ്രിം കോടതി

  
backup
June 17 2020 | 03:06 AM

%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-4-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%87%e0%b4%b3
 
 
ലോക്ക്ഡൗണ്‍ ഇളവിന് ശേഷം വിറ്റ വാഹനങ്ങളുടെ കണക്ക് അറിയിക്കാന്‍ കോടതി നിര്‍ദേശം
 
ന്യൂഡല്‍ഹി: കൂടുതല്‍ വായു മലിനീകരണമുണ്ടാക്കുന്ന ബി.എസ് 4 വാഹനങ്ങളുടെ വില്‍പനയും രജിസ്‌ട്രേഷനും രാജ്യത്ത് അനുവദനീയമല്ലെന്ന് സുപ്രിം കോടതി. ബി.എസ് 4 വാഹനങ്ങളുടെ വില്‍പ്പനക്ക് ഏപ്രില്‍ ഒന്നു മുതല്‍ സുപ്രിംകോടതി ഏര്‍പ്പെടുത്തിയ നിരോധനം നിലനില്‍ക്കുമെന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എസ്.അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞ മാസം ലോക്ക് ഡൗണ്‍ ഇളവിന് ശേഷം വില്‍പന നടന്ന ബി.എസ് 4 വാഹനങ്ങളുടെ വിവരങ്ങള്‍ ആര്‍.ടി ഓഫിസുകളില്‍ നിന്ന് ശേഖരിച്ച് കോടതിയെ അറിയിക്കാന്‍ സോളിസിറ്റര്‍ ജനറലിന് കോടതി നിര്‍ദേശം നല്‍കി. 
ബി.എസ് 4 വാഹനങ്ങള്‍ വില്‍ക്കാനുള്ള അവസാന തിയതി മാര്‍ച്ച് 31 ആയിരുന്നു. മാര്‍ച്ച് 25 മുതല്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ആറു ദിവസം കമ്പനികള്‍ക്ക് നഷ്ടമായി. അതിനാല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ 10 ശതമാനം വാഹനങ്ങള്‍ കൂടി വില്‍ക്കാന്‍ മാര്‍ച്ച് 27ന് കോടതി അനുമതി നല്‍കി. ഈ കോടതി ഉത്തരവിന്റെ മറവില്‍ കോടതിയെ അറിയിക്കാതെ കൂടുതല്‍ വാഹനങ്ങള്‍ വിറ്റതായും ഇപ്പോഴും വില്‍പ്പന തുടരുകയാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിയെ അറിയിക്കാതെ വില്‍പന നടത്താന്‍ പാടില്ലായിരുന്നു. കോടതിയുത്തരവ് ദുരുപയോഗം ചെയ്തതായി വ്യക്തമാണെന്നും 10 ശതമാനം വില്‍പ്പന സംബന്ധിച്ച് വാഹനക്കമ്പനികള്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന കോടതി നിര്‍ദേശം പാലിക്കപ്പെട്ടില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. 
10 ശതമാനം വില്‍പ്പന്ന കോടതിയെ അറിയിച്ചു മാത്രമായിരുന്നു ചെയ്യേണ്ടിയിരുന്നത്. വില്‍പ്പനയുടെ കണക്ക്, വിറ്റ വാഹനങ്ങളുടെ എന്‍ജിന്‍ നമ്പര്‍, ചേസിസ് നമ്പര്‍, വിറ്റ തിയതി എന്നിവ കോടതിയെ അറിയിക്കണമായിരുന്നു.
അതൊന്നും നടന്നിട്ടില്ല. ഇത് കോടതിയുത്തരവിന്റെ ലംഘനമാണ്. കൂടുതല്‍ വാഹനങ്ങള്‍ വിറ്റതോടെ കൂടുതല്‍ പേരുടെ ആരോഗ്യത്തിന് ഹാനിയുണ്ടാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  18 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago