സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കോഴിക്കോട് സൈബര്‍പാര്‍ക്ക് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു
കോഴിക്കോട്: സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനും കേരളത്തിലെ ഐ.ടി മേഖലയിലെ കഴിവ് പ്രദര്‍ശിപ്പിക്കാനുമായി കോഴിക്കോട് ഗവണ്‍മെന്റ് സൈബര്‍പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഹാക്കത്തോണ്‍ നാളെ ആരംഭിക്കും.
വിവരസാങ്കേതികരംഗത്തെ പുത്തന്‍ പ്രവണതകളും സൂത്രവിദ്യകളും മറ്റും ചര്‍ച്ചചെയ്യാനും പങ്കുവയ്ക്കാനുമായി രണ്ടുദിവസമായി നടക്കുന്ന ഹാക്കത്തോണില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 250ലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞതായി സൈബര്‍ പാര്‍ക്ക് സി.ഇ.ഒ ആര്‍.അജിത്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രണ്ട് റൗണ്ടുകളിലായി നടക്കുന്ന ഹാക്കത്തോണില്‍ 20 ടീമുകളെ ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കും. വിജയിക്ക് ഒരു ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 50000 രൂപയും 25000 രൂപയും സമ്മാനമായി നല്‍കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കാനും അതെങ്ങനെ പ്രവര്‍ത്തനക്ഷമമാക്കാമെന്ന് വിശദീകരിക്കാനും കൂടാതെ പദ്ധതികള്‍ക്ക് നിക്ഷേപകരെ കണ്ടെത്താനും അവസരമുണ്ടാകും. ഐ.ടി ലീഡര്‍ഷിപ്പ് മീറ്റും സംഘടിപ്പിക്കുന്നുണ്ട്.
സൈബര്‍ പാര്‍ക്കിലെ ആദ്യ ഐ.ടി മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി ഹാക്കത്തോണിലൂടെ കോഴിക്കോട് എന്ന സ്ഥലത്തിന് കൂടുതല്‍ പ്രചാരം നേടികൊടുക്കുകയെന്ന ലക്ഷ്യവുമുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. അനില്‍ ബാലന്‍, എന്‍. ബിജേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."