കെ.എസ്.ആര്.ടി.സിക്ക് വിദേശവായ്പകള്‍ ലഭ്യമാക്കണം: എസ്.ടി.യു
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിക്കു കുറഞ്ഞ പലിശ നിരക്കിലുള്ള വിദേശവായ്പകള്‍ ലഭ്യമാക്കണമെന്നു കേരളാ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് ഓര്ഗനേസേഷന് (എസ്.ടി.യു) ജനറല്‍ സെക്രട്ടറി പി.എം കോയ. പതിനാലും പതിനഞ്ചും ശതമാനം പലിശയ്ക്കു കടമെടുത്തു വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു കെ.എസ്.ആര്.ടി.സിയെ കൂടുതല്‍ കടക്കെണിയിലാക്കുമെന്നും അദേഹം പറഞ്ഞു.
കെ.എസ്.ആര്.ടി.സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. കൂടുതല്‍ ലാഭകരമായ റൂട്ടുകള്‍ ഏറ്റെടുത്തു നടത്തണം. കാലിത്തൊഴുത്തിനെക്കാള്‍ മോശമായ വര്‍ക്ക്ഷോപ്പുകള്‍ അടിയന്തരമായി ആധുനീകരിക്കണം. ശമ്പള പരിഷ്കരണ ചര്‍ച്ച ഉടന്‍ പൂര്‍ത്തിയാക്കി കരാര്‍ നടപ്പാക്കണം. അഞ്ചു വര്‍ഷത്തിലധികം സര്‍വിസുള്ള താല്കാലിക ജീവനക്കാരെ ഉടന്‍ സ്ഥിരപ്പെടുത്തണമെന്നും അദേഹം ആവശ്യപ്പെട്ടു. എസ്.ടി.യുവിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് എ. കബീറും യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."