സിറ്റിങ് എം.പിക്ക് ബി.ജെ.പി അവസരം നിഷേധിച്ചു
മുംബൈ: ബി.ജെ.പിയ്ക്കുമുന്‍പില്‍ തന്റെ പാര്‍ട്ടി കീഴടങ്ങിയതില്‍ തനിക്ക് പശ്ചാത്താപം തോന്നുന്നുവെന്ന് മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവും സിറ്റിങ് എം.പിയുമായ കിരിത് സോമയ്യ. സഖ്യകക്ഷിയായ ശിവസേനയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇത്തവണ സോമയ്യക്ക് ബി.ജെ.പി മത്സരിക്കാന്‍ അവസരം നല്‍കിയിട്ടില്ല. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. തന്റെ പാര്‍ട്ടി ശിവസേനക്ക് മുന്‍പില്‍ കീഴടങ്ങിയെന്നതിന്റെ തെളിവാണ് അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി തനിക്ക് സീറ്റ് നിഷേധിക്കാന്‍ കാരണമായതെന്ന് സോമയ്യ ആരോപിച്ചു.
മുംബൈ നോര്‍ത്ത്-ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ ലോക്‌സഭയിലേക്ക് എത്തിയ കിരിത് സോമയ്യക്ക് ഇത്തവണ സീറ്റ് നല്‍കാന്‍ ബി.ജെ.പി തയാറായില്ല. ശിവസേനയുടെ ആരോപണത്തിനെതിരേ പലപ്പോഴും പാര്‍ട്ടിക്കുവേണ്ടി ശക്തമായ നിലപാട് സ്വീകരിച്ച നേതാവാണ് സോമയ്യ. എന്നാല്‍ രണ്ട് പാര്‍ട്ടികളും പരസ്പരം തെരഞ്ഞെടുപ്പ് ധാരണയിലെത്തിയപ്പോള്‍ സോമയ്യ പുറത്താകുകയായിരുന്നു.
ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുമായി ചര്‍ച്ചനടത്തി പ്രശ്‌ന പരിഹാരത്തിന് സോമയ്യ തയാറായെങ്കിലും അതിനുള്ള അവസരത്തിന് ഉദ്ധവ് വഴങ്ങിയില്ല. കിരിത് സോമയ്യയെ വീണ്ടും മത്സരിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചിരുന്നു. മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ദൂരക്കാഴ്ചയോടെ പദ്ധതികള്‍ തയാറാക്കാന്‍ കഴിയുന്ന പ്രമുഖനായ നേതാവാണ് അദ്ദേഹമെന്നും ബി.ജെ.പി നേതൃത്വം വിലയിരുത്തുന്നു. എന്നാല്‍ ശിവസേനയുടെ അതൃപ്തിയാണ് അദ്ദേഹത്തെ മത്സര രംഗത്തുനിന്ന് അകറ്റി നിര്‍ത്താന്‍ കാരണം. തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഖ്യം പുനഃസ്ഥാപിച്ചപ്പോള്‍ കിരിത് സോമയ്യയെ മത്സരത്തില്‍നിന്ന് മാറ്റി നിര്‍ത്തണമെന്ന ഉപാധിയാണ് ശിവസേന മുന്നോട്ട് വച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."