HOME
DETAILS

പ്രവാസികളോടുള്ള ക്രൂരത  അവസാനിപ്പിക്കണം: വനിതാ ലീഗ്

  
backup
June 17 2020 | 03:06 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%b0%e0%b4%a4
 
 
കോഴിക്കോട്: കൊവിഡ് ഭീതിയില്‍ എങ്ങനെയെങ്കിലും നാടണയാന്‍ കാത്തുനില്‍ക്കുന്ന പ്രവാസികളുടെ മനുഷ്യാവകാശം പോലും ചോദ്യം ചെയ്യുന്ന രീതിയിലാണ് കേരള സര്‍ക്കാര്‍ പെരുമാറുന്നതെന്നും നാടിനുവേണ്ടി കഷ്ടപ്പെട്ട അവരെ പ്രതിസന്ധിയില്‍ പുറംതള്ളുന്ന ക്രൂരത അവസാനിപ്പിക്കണമെന്നും വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി. പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്ന് പ്രസ്താവനയിറക്കുന്നവര്‍ അവരുടെ ദുരിതം കണ്ടുകൊണ്ടാണ് നിലപാട് സ്വീകരിക്കേണ്ടത്. വിമാനം കയറും മുന്‍പ് കൊവിഡ് ടെസ്റ്റ് നടത്തുക എന്നത് എല്ലാ രാജ്യത്തുമുള്ള പ്രവാസികള്‍ക്കും സാധ്യമായ കാര്യമല്ല. നൂറുകണക്കിന് മലയാളികളാണ് ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചുകൊണ്ടിരിക്കുന്നത്. അവരെക്കുറിച്ച് ഒന്നു പരാമര്‍ശിക്കാനോ അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുന്ന സഹായധനം പ്രഖ്യാപിക്കാനോ സര്‍ക്കാര്‍ മുതിര്‍ന്നിട്ടില്ല. അതിനിടയിലാണ് അവരെ ദ്രോഹിക്കുന്ന ഇത്തരം നടപടികള്‍. ഈ ക്രൂരത ഉടന്‍ അവസാനിപ്പിക്കണമെന്ന് വനിതാ ലീഗ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് അധ്യക്ഷത വഹിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ രൂപരേഖ ജനറല്‍ സെക്രട്ടറി അഡ്വ. പി. കുല്‍സു അവതരിപ്പിച്ചു. ഭാരവാഹികളായ സീമ യഹിയ, ശാഹിന നിയാസി, ആയിശ താഹിറ, പി.സഫിയ, ബീഗം സാബിറ, റോഷിനി ഖാലിദ്, സറീന ഹസീബ്, അഡ്വ. സാജിദ സിദ്ദീഖ്, ബ്രസീലിയ ശംസുദ്ദീന്‍, സബീന മടപ്പള്ളി ചര്‍ച്ചയില്‍ പങ്കെടുത്തു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  7 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  7 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  24 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  32 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  40 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago