മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന് റസിഡന്‍സ് അസോസിയേഷന്‍
ആലപ്പുഴ: കൈചൂണ്ടി മുക്കു മുതല്‍ കൊമ്മാടി വരെയുള്ള കാനയുടെ ശുചീകരണത്തിന് വേഗത്തില്‍ നടപടിയുണ്ടാകണമെന്ന് ആശ്രമം റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആശ്രമം വാര്‍ഡിലെ മാലിന്യ കൂമ്പാരത്തെ കുറിച്ചും കാനയുടെ സ്ലാബ് മാറ്റുന്ന കാര്യവും വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്‍ പ്രേമനോട് പറഞ്ഞിട്ടും യാതൊരുവിധ ഫലവുമുണ്ടായില്ലെന്നും റോഡ് സൈഡിലെ കാനയുടെ കാര്യങ്ങള്‍ പി.ഡബ്ല്യൂ.ഡി വകുപ്പാണ് നോക്കുന്നതെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് കൗണ്‍സിലര്‍ ചെയ്തതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
കൊമ്മാടി പാലം മുതല്‍ ജില്ലാ കോടതി വരെയുള്ള റോഡിന്റെ വശങ്ങളിലെ പൊക്കം കൂട്ടാത്തതു മൂലം പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങളുടെ അപകട സാധ്യത ഏറെയാണ്. റോഡിന്റെ ഇരുവശങ്ങളിലൂടെ സഞ്ചരിക്കുന്ന കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ട്. ബന്ധപ്പെട്ടവരുടെ നടപടി ഉടനെ ഉണ്ടാകണമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വര്‍ക്കിങ്പ്രസിഡന്റ് ബി. സുജാതന്‍, ജനറല്‍ സെക്രട്ടറി കെ.വി ഗോപിനാഥന്‍, രക്ഷാധികാരി ബി. വിശ്വനാഥന്‍, ഖജാന്‍ജി ആര്‍. ശ്രീധരന്‍നായര്‍, വൈസ് പ്രസിഡന്റ് ടി.ആര്‍ പീറ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."