HOME
DETAILS
MAL
കൊവിഡ് ടെസ്റ്റ് നിബന്ധന അടിയന്തരമായി പിന്‍വലിക്കണം: മുസ്‌ലിം ലീഗ്
backup
June 17 2020 | 03:06 AM
കോഴിക്കോട്: പ്രവാസികളുടെ തിരിച്ചുവരവ് മുടക്കാന്‍ കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത കൊവിഡ് ടെസ്റ്റ് നിബന്ധന അടിയന്തരമായി പിന്‍വലിക്കണമെന്നും നിരന്തരം പ്രവാസികളുടെ വഴിമുടക്കുന്ന നയം അവസാനിപ്പിക്കണമെന്നും മുസ്‌ലിം ലീഗ് ദക്ഷിണ മേഖല സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരുടെയും യോഗം ആവശ്യപ്പെട്ടു. രാജ്യത്തേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഏറെയും ജോലി നഷ്ടപ്പെട്ടവരാണ്. നിത്യവൃത്തിക്കു പോലും വകയില്ലാതെയാണ് അവര്‍ അവിടെ കഴിയുന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ബാധകമല്ലാത്ത നിയമമാണ് പ്രവാസികള്‍ക്ക് മാത്രമായി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് മാത്രമാണ് ഈ നിബന്ധന എന്നതും വിരോധാഭാസമാണ്. എങ്ങനെയെങ്കിലും നാടണയാന്‍ വേണ്ടി പ്രയാസപ്പെടുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ യാത്ര ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പ്രായോഗികമല്ലാത്ത ഈ നിയമം അടിയന്തരമായി പിന്‍വലിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രക്ഷോഭ പരിപാടികളുമായി പാര്‍ട്ടി മുന്നോട്ടു പോകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരുടെയും ജില്ലാ നിരീക്ഷകന്മാരുടെയും ഓണ്‍ലൈന്‍ യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളും നിരീക്ഷകന്മാരുമായ പി.എച്ച് അബ്ദുല്‍ സലാം ഹാജി, കെ.ഇ അബ്ദുറഹ്മാന്‍, അഡ്വ. പി.എം.എ സലാം, അബ്ദുറഹിമാന്‍ രണ്ടത്താണി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, കെ.എസ് ഹംസ, ടി.എം സലീം, ബീമാപ്പള്ളി റഷീദ്, പി.എം സാദിഖലി, ജില്ലാ നേതാക്കളായ കെ.എം അബ്ദുല്‍ മജീദ്, അഡ്വ, അബ്ദുല്‍ ഗഫൂര്‍, അസീസ് ബഡായില്‍, മുഹമ്മദ് റഫീഖ്, എ.എം നസീര്‍, അഡ്വ.എച്ച്. ബഷീര്‍ കുട്ടി, ടി.എം ഹമീദ്, സമദ് മേപ്രത്ത്, എം. അന്‍സാറുദ്ദീന്‍, അഡ്വ. സുല്‍ഫീക്കര്‍ സലാം, പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍, അഡ്വ. കണിയാപുരം ഹലീം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."