കൂട്ടക്കൊല ഫേസ്ബുക്കിലിട്ട സംഭവം: പ്രതി ജീവനൊടുക്കി
പെന്‍സില്‍വാനിയ: ഈസ്റ്റര്‍ ദിനത്തില്‍ വഴിയാത്രക്കാരെ കൂട്ടക്കൊല നടത്തിയ ശേഷം ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ്ചെയ്ത കേസിലെ പ്രതി പൊലിസ് പിന്തുടര്ന്നപ്പോള് സ്വയം വെടിവച്ച് മരിച്ചു. സ്റ്റീവ് സ്റ്റീഫന്‍ (37) ആണ് മരിച്ചതെന്ന് പൊലിസ് പറഞ്ഞു.
റോബര്‍ട് ഗോഡ്വിന് (74)ഉം കുടുംബാംഗങ്ങളും ഉള്‍പ്പെടെ 12 ലേറെ പേരെ സ്റ്റീഫന്‍ വെടിവച്ചു കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. മകനോടും കുടുംബത്തോടും ഒപ്പം ഈസ്റ്റര്‍ ദിനം ചിലവഴിച്ച ശേഷം നടക്കാനിറങ്ങിയ ഗോഡ്വിനെയാണ് കൊലപ്പെടുത്തിയത്. പൊലിസ് പിന്തുടരുന്നതിനിടയില്‍ കാറില്‍ നിന്നാണ് ഇയാള്‍ കൊലപാതക ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. രണ്ടു മണിക്കൂറോളംനേരം ദൃശ്യങ്ങള്‍ ലോകമെങ്ങും കണ്ടു. പിന്നീടാണ് ഫേസ്ബുക്ക് ഇത് നീക്കം ചെയ്തത്. പെന്‍സില്‍വാനിയയിലെ ഭക്ഷണശാലയ്ക്കു പുറത്ത് ഇന്നലെ ഇയാളുടെ വാഹനം തിരിച്ചറിഞ്ഞ വഴിയാത്രക്കാര്‍ ഉടന്‍ പൊലിസിനെ അറിയിക്കുകയായിരുന്നു. കൊലയാളിയും കൊല്ലപ്പെട്ട ഗോഡ്വിനുമായി മുന്പരിചയമുണ്ടണ്ടായിരുന്നില്ല. മുന്‍പും താന്‍ അനേകംപേരെ കൊലപ്പെടുത്തിയിട്ടുള്ളതായി സ്റ്റീവ് അവകാശപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."