ബില്‍ ഡിസ്കൗണ്ടിങ് ഓഗസ്റ്റോടെ പണികള്‍ മുടങ്ങും; ഗവ.കരാറുകാര്‍
കോട്ടയം: ബില്‍ ഡിസ്കൗണ്ടിങ്ങിലെ തടസം നീക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ഓഗസ്റ്റോടെ നിര്‍മാണജോലികള്‍ മുടങ്ങുമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് അറിയിച്ചു.
റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഇടപെടല്‍ മൂലമാണ് ബാങ്കുകള്‍ ഇപ്പോള്‍ ഡിസ്കൗണ്ടിങ് അനുവദിക്കാത്തതെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കുടിശിക ബില്ലുകള്‍ പരമാവധി ആറു മാസത്തെ കാലയളവിലേക്ക് 10 ശതമാനം പലിശ നിരക്കില്‍ ബാങ്കുകള്‍ ഡിസ്കൗണ്ട് ചെയ്തുനല്കിയിരുന്നതു മൂലമാണ് പണികള്‍ മുടക്കം കൂടാതെ നടന്നുവന്നത്.
നിലവില്‍ 2200 കോടി രൂപയാണ് കരാറുകാര്‍ക്ക് കുടിശിക ഇനത്തില്‍ ലഭിക്കാനുള്ളത്. ഇതില്‍ ഗണ്യമായ തുക ഉടന്‍ ഡിസ്കൗണ്ട് ചെയ്തു നല്‍കിയില്ലെങ്കില്‍ ഓഗസ്റ്റ് മുതല്‍ നിര്‍മാണ ജോലികള്‍ നിര്‍ത്തിവയ്ക്കുമെന്ന് കരാറുകാര്‍ മുന്നറിയിപ്പു നല്കി.
വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, ഭാരവാഹികളായ റെജി ടി ചാക്കോ, ജോര്‍ജ് വര്‍ഗീസ്, ഷാജി ഇലവത്തില്‍, സലീം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."