കൊടും ചതികളെ പരാജയപ്പെടുത്തിയ കടത്തനാടന്‍ മണ്ണ് സമാധാനത്തിനായി വോട്ടുചെയ്യണം: കെ. മുരളീധരന്‍
വടകര: നരേന്ദ്രമോദി ദയാവധം വിധിച്ച ഇന്ത്യന്‍ മതേതരത്വത്തെ രക്ഷിക്കാനുള്ള ജീവജലമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കുള്ള ഓരോ വോട്ടുമെന്ന് കെ. മുരളീധരന്‍. തിരുവള്ളൂര്‍ കന്നിനടയില്‍ നടന്ന 13-ാം വാര്‍ഡ് കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവക്കരാര്‍ കാര്യമില്ലാത്ത കാരണമാക്കി തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെ രാജ്യത്തിന് സംഭാവന ചെയ്ത ഒന്നാം യു.പി.എ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പിക്കൊപ്പം ഉയര്‍ന്നതില്‍ അന്നത്തെ വടകരയിലെ എം.പിയുടെ കൈയുമുണ്ടായിരുന്നു. അതിനുള്ള ശിക്ഷയാണ് കഴിഞ്ഞ പത്തു വര്‍ഷമായി വടകരയില്‍ സി.പി.എമ്മിന് കിട്ടിക്കൊണ്ടിരിക്കുന്നത്. കൊടും ചതികളോട് ഒരിക്കലും പൊരുത്തപ്പെടാത്ത കടത്തനാട്ടില്‍ ഈ പ്രാവശ്യവും സി.പി.എമ്മിനെ കാത്തിരിക്കുന്നത് വന്‍ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടില്‍ സംഗമം ഉദ്ഘാടനം ചെയ്തു. സൂപ്പി തിരുവള്ളൂര്‍ അധ്യക്ഷനായി. ഡി. പ്രജീഷ്, എഫ്.എം മുനീര്‍, കാവില്‍ പി. മാധവന്‍, സബിത മണക്കുനി, ടി.കെ കുഞ്ഞമ്മദ്, വടയക്കണ്ടി നാരായണന്‍, കണ്ണോത്ത് സൂപ്പി ഹാജി, ആര്‍. രാമകൃഷ്ണന്‍, സി.വി ഹമീദ്, എന്‍. സൈനബ, ആര്‍. മജീദ്, എം.പി മൊയ്തു, ആര്‍.കെ മുഹമ്മദ്, എ.ടി മൂസ, ശ്രീജ തറവട്ടത്ത്, പി.സി ഹാജറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."