വന്യമൃഗശല്യം; വനാതിര്‍ത്തികളില്‍ കൃഷി ഉപേക്ഷിക്കുന്നു
സുല്‍ത്താന്‍ ബത്തേരി: വന്യമൃഗശല്യം ജില്ലയിലെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. ജില്ലയിലെ വനാതിര്‍ത്തിയിലെയും വനാന്തരഗ്രാമങ്ങളിലേയും കൃഷിഭൂമികളാണ് തരിശുഭൂമികളായി മാറിക്കൊണ്ടിരിക്കുന്നത്. ഓരോ വര്‍ഷം കഴിയന്തോറും കൃഷി ഇറക്കുന്നതിന്റെ വ്യാപ്തി കുറഞ്ഞുവരികയാണ്.
അതിരൂക്ഷമായ വന്യമൃഗശല്യമാണ് കര്‍ഷകരെ കൃഷി ഇറക്കുന്നതില്‍ നിന്നും പിന്നോട്ടടിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് നൂറ് മേനി നെല്‍ ഉല്പാദിപ്പിച്ച പാടങ്ങള്‍ ഇപ്പോള്‍ കണ്ണെത്താദൂരത്തോളം തരിശായി കിടക്കുന്ന കാഴ്ചയാണ് വനാതിര്‍ത്തി ഗ്രാമങ്ങളില്‍. കടുത്ത വേനല്‍ ഉള്ള സമയത്തു പോലും സുലഭമായി വെള്ളം ലഭ്യമാവുന്ന നെല്‍വയലുകളാണ് തരിശുനിലമായി മാറുന്നത്. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ വരുംകാലങ്ങളില്‍ ഭക്ഷ്യക്ഷാമം അതിരൂക്ഷമാകുമെന്ന് കര്‍ഷകര്‍ പറയുന്നത്.
നിലവില്‍ കോടികള്‍ ചെലവഴിച്ച് വനാതിര്‍ത്തികളില്‍ വൈദ്യുതി കമ്പിവേലിയും ട്രഞ്ചുകളും നിര്മിക്കുന്നണ്ടെങ്കിലും ഇവയൊന്നും വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരമാകുന്നില്ല. ഈ സാഹചര്യത്തില്‍ പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് പരിഹാരം കാണാന്‍ ബന്ധപെട്ട അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."