HOME
DETAILS

മിനി സിവില്‍ സ്റ്റേഷന് സ്ഥലമായി ഇനി വേണ്ടത് സര്‍ക്കാര്‍ ഫണ്ട്

  
backup
July 05, 2018 | 8:00 AM

%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d-%e0%b4%b8


ഈരാറ്റുപേട്ട: നഗരസഭയുടെ കീഴിലുള്ള കടുവാമൂഴി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് തടസങ്ങള്‍ നീങ്ങുന്നു. നഗരസഭ കടുവാമൂഴി സ്റ്റാന്‍ഡ് വിട്ടുനല്‍കാന്‍ തീരുമാനമെടുത്തതോടെ ഇനി പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടിലാണ്. തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കാട്ടി വൈസ് ചെയര്‍പേഴ്‌സണ്‍ ഇന്ന് റവന്യൂമന്തി ഇ ചന്ദ്രശേഖരന് കത്ത് നല്‍കി.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ ഒരു കുടക്കീഴില്‍ എത്തിക്കുകയെന്ന ലഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ നഗരസഭാ കൗണ്‍സിലില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. നഗരസഭ സ്ഥലം കണ്ടെത്തിയാല്‍ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം പണിയാന്‍ സര്‍ക്കാരില്‍ നിന്നും തുക അനുവദിപ്പിക്കാമെന്ന് പി.സി ജോര്‍ജ് എംഎല്‍എ അറിയിച്ചിരുന്നു.
നിലവില്‍ കടുവാമൂഴി ബസ്റ്റാന്‍ഡ് ആളൊഴിഞ്ഞ നിലയിലാണ്. നിലവിലെ സ്റ്റാന്‍ഡ് നിലനിര്‍ത്തിക്കൊണ്ടാവും മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുകയെന്ന് ചെയര്‍മാന്‍ വികെ കബീര്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും എത്തിയാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മാണം പൂര്‍ത്തിയായ ബസ് സ്റ്റാന്‍ഡ് സജീവമാകും.
രണ്ട് പ്രാവശ്യം സ്റ്റാന്‍ഡ് തുറന്നപ്പോഴും വളരെ കുറച്ച് യാത്രക്കാര്‍ മാത്രമാണ് ഇവിടം ഉപയോഗിച്ചിരുന്നത്. പുതിയ സംവിധനം നിലവില്‍ വന്നാല്‍ ആളുകള്‍ കൂടുതലെത്തും. സര്‍ക്കാര്‍ ഓഫീസുകളെല്ലാം ഒരു കൂരയ്ക്ക് കീഴിലായാല്‍ ജനങ്ങള്‍ക്കും ഏറെ പ്രയോജനകരമാകുകയും ചെയ്യും.
ഈരാറ്റുപേട്ട ബൈപ്പാസ് - ഭൂവുടമകളുമായി ചര്‍ച്ച നടത്തും
ഈരാറ്റുപേട്ട: എം.ഇ.എസ് ജംങ്ഷന്‍ ബൈപാസിന്റെ ഒന്നാം ഘട്ടത്തിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠന സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഭൂവുടമകളുമായി അധികൃതര്‍ തിങ്കളാഴ്ച പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസില്‍ പൊതു ജനങ്ങളുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് വകുപ്പ് ഓഫീസര്‍, തഹസില്‍ദാര്‍, പഞ്ചായത്ത് അംഗങ്ങള്‍,
വില്ലജ് ഓഫീസര്‍ എന്നിവരും പഠനത്തിന് നേത്യത്വം കൊടുക്കുന്ന ഓര്‍ഗനൈസേഷന്‍ അംഗങ്ങളും പങ്കെടുക്കും. ഈരാറ്റുപേട്ടയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 12 മീറ്റര്‍ വീതിയില്‍ 1.8 കിലോ മീറ്റര്‍ ദൈര്‍ഘ്യം വരുന്നതാണ് ബൈപ്പാസ്. പൊതു ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം സ്ഥലം ഏറ്റെടുപ്പും പദ്ധതി നിര്‍മാണവും ആരംഭിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

National
  •  5 days ago
No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  5 days ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  5 days ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  5 days ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  5 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  5 days ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  5 days ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  5 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  5 days ago