HOME
DETAILS

97 റൺസ് നേടിയിട്ടും 'സെഞ്ച്വറി'; പുത്തൻ നാഴികകല്ലിൽ തിളങ്ങി സഞ്ജു 

  
March 02, 2026 | 6:28 AM

sanju samson create a new milestone in t20 cricket

കൊൽക്കത്ത: 2026 ടി-20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റുകൾക്കാണ് ഇന്ത്യയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് നേടിയത്. വിജയലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

മലയാളി സൂപ്പർതാരം സഞ്ജു സാംസണിന്റെ തകർപ്പൻ ഇന്നിങ്സിന്റെ കരുത്തിലാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. 50 പന്തിൽ നിന്നും പുറത്താകാതെ 97 റൺസ് നേടിയാണ് സഞ്ജു ഇന്ത്യയുടെ വിജയശില്പിയായത്. 12 ഫോറുകളും നാല് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് മലയാളി താരത്തിന്റെ ഇന്നിംഗ്സ്. മത്സരത്തിൽ മൂന്ന് റൺസകലയാണ് സഞ്ജുവിന് സെഞ്ച്വറി നഷ്ടമായത്. സെഞ്ച്വറിക്കരികിലെത്തി മത്സരം സഞ്ജു ഫിനിഷ് ചെയ്യുകയായിരുന്നു. മത്സരത്തിൽ ബാറ്റ് കൊണ്ട് സെഞ്ച്വറി നേടിയില്ലെങ്കിലും ടി-20യിലെ ഒരു പുത്തൻ നാഴികക്കല്ലും സഞ്ജു സ്വന്തമാക്കി.

 

ഇന്റർനാഷണൽ ടി-20യിൽ 100 ഫോറുകൾ പൂർത്തിയാക്കിയാണ് സഞ്ജു മറ്റൊരു സെഞ്ച്വറി റെക്കോർഡ് തന്റെ പേരിൽ കുറിച്ചത്. ഇന്ത്യക്കായി ഇതുവരെ 60 ടി-20 മത്സരങ്ങളിൽ നിന്നും 102 ഫോറുകളാണ് സഞ്ജു നേടിയത്. 69 സിക്സുകളും സഞ്ജുവിന്റെ പേരിലുണ്ട്. ഇന്ത്യക്കായി മൂന്ന് സെഞ്ച്വറികളും നാല് അർദ്ധ സെഞ്ച്വറികളുമാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നിട്ടുള്ളത്. 

മത്സരത്തിൽ മറ്റൊരു റെക്കോർഡും സഞ്ജു സ്വന്തമാക്കി. ടി-20 ലോകകപ്പിൽ ചെയ്‌സ് ചെയ്ത മത്സരങ്ങളിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ ആണ് സഞ്ജു കൊൽക്കത്തയിൽ അടിച്ചെടുത്തത്. വിരാട് കോഹ്‌ലിയുടെ പേരിലുണ്ടായ റെക്കോർഡാണ് സഞ്ജു തകർത്തത്. 2016 ടി-20 ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ പുറത്താവാതെ 82 റൺസായിരുന്നു കോഹ്‌ലി നേടിയിരുന്നത്. ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തുള്ളതും കോഹ്‌ലി തന്നെയാണ്. 2022ൽ പാകിസ്ഥാനെതിരെയായിരുന്നു കോഹ്‌ലി 82 റൺസ് നേടിയിരുന്നത്. 

അതേസമയം ഇനി ഇന്ത്യയുടെ മുന്നിലുള്ളത് സെമി ഫൈനൽ പോരാട്ടങ്ങളാണ്. മാർച്ച് അഞ്ചിനാണ് ഇന്ത്യയുടെ സെമി പോരാട്ടം നടക്കുന്നത്. ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. ഒന്നാം സെമിയിൽ മാർച്ച് നാലിന് സൗത്ത് ആഫ്രിക്കയും ന്യൂസിലാൻഡും ഏറ്റുമുട്ടും. 

India has advanced to the semi-finals by defeating the West Indies in the 2026 T-20 World Cup. India advanced to the semi-finals on the strength of Sanju Samson's brilliant innings. Sanju became the architect of India's victory by scoring 97 runs not out from 50 balls. The Malayali player's innings consisted of 12 fours and four huge sixes. Sanju also achieved a new milestone in T-20. Sanju set another century record by completing 100 fours in international T-20s. Sanju has hit 102 fours in 60 T-20 matches for India so far.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

339 മെഡിക്കല്‍ സെന്ററുകള്‍; 1.25 ലക്ഷത്തിന് മുകളില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ തകർന്നു; യുഎസ് -ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിലെ നഷ്ടക്കണക്കുകള്‍

International
  •  6 days ago
No Image

ചൂടോട് ചൂട്; പന്ത്രണ്ട് ജില്ലകളില്‍ നാളെ താപനില മുന്നറിയിപ്പ് 

Kerala
  •  6 days ago
No Image

പയ്യന്നൂരിലും തളിപ്പറമ്പിലും വീടുകൾക്ക് നേരെ ആക്രമണം, ബോംബേറ്; കോൺഗ്രസ് ഓഫീസുകൾ അടിച്ചുതകർത്തു

Kerala
  •  6 days ago
No Image

ബീഫ് പാകം ചെയ്‌തെന്ന് ആരോപണം; ദലിത് യുവാവിനെ ചെരുപ്പ് മാലയണിയിച്ച്, തലയില്‍ ചാണകവെള്ളം ഒഴിച്ച് ഗോരക്ഷാ സംഘം 

National
  •  6 days ago
No Image

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, മുഖ്യമന്ത്രി സ്ഥാനം ആര് ആ​ഗ്രഹിച്ചാലും തെറ്റില്ല; സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? കെ.സി വേണു​ഗോപാൽ

Kerala
  •  6 days ago
No Image

ഇസ്റാഈലുമായുള്ള വ്യാപാര-രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കണം; യൂറോപ്യൻ യൂണിയനോട് സ്പെയിൻ; ഗസ്സ വെടിനിർത്തൽ സമിതിയിൽ നിന്ന് പുറത്താക്കി നെതന്യാഹുവിന്റെ പ്രതികാരം

International
  •  6 days ago
No Image

റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

National
  •  6 days ago
No Image

ബൈക്കിന് തടസമുണ്ടാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യുവാക്കളുടെ ക്രൂരമര്‍ദ്ദനം 

Kerala
  •  6 days ago
No Image

മലേഗാവ് കേസിൽ കുറ്റവിമുക്തനായ ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവി; വിരമിക്കൽ നടപടികൾക്ക് സ്റ്റേ

National
  •  6 days ago
No Image

മധ്യപ്രദേശിലെ സ്‌കൂളില്‍ തേനീച്ചയാക്രമണം; കുത്തേറ്റ നാലാം ക്ലാസുകാരന്‍ മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക് 

National
  •  6 days ago