HOME
DETAILS

ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മുതൽ ഈ ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്: സഞ്ജു സാംസൺ

  
March 02, 2026 | 4:55 AM

sanju samson talks about his great performance against west indies

2026 ടി-20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റുകൾക്കാണ് ഇന്ത്യയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് നേടിയത്. വിജയലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

മലയാളി സൂപ്പർതാരം സഞ്ജു സാംസണിന്റെ തകർപ്പൻ ഇന്നിങ്സിന്റെ കരുത്തിലാണ് ഇന്ത്യ ജയിച്ചുകയറിയത്. 50 പന്തിൽ നിന്നും പുറത്താകാതെ 97 റൺസ് നേടിയാണ് സഞ്ജു ഇന്ത്യയുടെ വിജയശില്പിയായത്. 12 ഫോറുകളും നാല് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് മലയാളി താരത്തിന്റെ ഇന്നിംഗ്സ്. മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയതും സഞ്ജുവാണ്. മത്സരശേഷം തന്റെ ഈ തകർപ്പൻ പ്രകടനങ്ങളെക്കുറിച്ച് സഞ്ജു സംസാരിച്ചു. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മുതൽ ഈ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നാണ് സഞ്ജു മത്സരശേഷം പറഞ്ഞത്.

''ഇന്ത്യക്കായി കളിക്കാൻ സ്വപ്നം കണ്ട ദിവസം മുതൽ ഞാൻ കാത്തിരുന്ന ദിവസമായിരുന്നു ഇത്. എന്റെ യാത്രയിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടായിരുന്നു. എന്താണ് സംഭവിക്കുക, എനിക്ക് സാധിക്കുമോ എന്ന കാര്യങ്ങളെല്ലാം ഞാൻ ചിന്തിച്ചു. ഞാൻ എന്നിൽ വിശ്വസിക്കുന്നത് തുടർന്നു. ഇന്ന് എന്നെ അനുഗ്രഹിച്ചതിന് ദൈവത്തിനോട് ഞാൻ നന്ദി പറയുന്നു. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ എന്നിവർ കളിക്കുന്നത് കണ്ട് ഞാൻ പഠിക്കാറുണ്ട്. ഞാൻ ഇത്രയും മികച്ച കാര്യം ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിൽ ഒന്നാണിത്. ആരാധകർ എനിക്ക് ഒരുപാട് പിന്തുണയും ഊർജവും നൽകുന്നുണ്ട്'' സഞ്ജു സാംസൺ പറഞ്ഞു. 

അതേസമയം മത്സരത്തിലെ ഈ തകർപ്പൻ പ്രകടനത്തിന് ഒരു വമ്പൻ റെക്കോർഡും സഞ്ജു സ്വന്തമാക്കി. ടി-20 ലോകകപ്പ് ചരിത്രത്തിൽ ചെയ്‌സ് ചെയ്ത മത്സരങ്ങളിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ ആണ് സഞ്ജു കൊൽക്കത്തയിൽ അടിച്ചെടുത്തത്. വിരാട് കോഹ്‌ലിയുടെ പേരിലുണ്ടായ റെക്കോർഡാണ് സഞ്ജു തകർത്തത്. 2016 ടി-20 ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ പുറത്താവാതെ 82 റൺസായിരുന്നു കോഹ്‌ലി നേടിയിരുന്നത്. 

Sanju Samson had a brilliant performance against West Indies in the 2026 T20 World Cup. Sanju spoke about his brilliant performance after the match. Sanju said after the match that he had been waiting for this day since he made his debut for India.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു, എല്‍.കെ.ജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

പാലക്കാട് വോട്ടിന് പണം: ശോഭ സുരേന്ദ്രനെതിരെ ബിജെപി നേതാവിന്റെ പരാതി; 'ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ'

Kerala
  •  5 days ago
No Image

സ്കൂൾ പ്രിൻസിപ്പലിനെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടി; 'റീൽ സ്റ്റാർ' വനിതാ കോൺസ്റ്റബിളും സംഘവും പിടിയിൽ

National
  •  5 days ago
No Image

വോട്ടറുടെ സമ്മതമില്ലാതെ ഓപ്പണ്‍ വോട്ട്; കണ്ണൂരില്‍ സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരേ കേസ്

Kerala
  •  5 days ago
No Image

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് മര്‍ദനം: നഷ്ടപരിഹാരം നല്‍കാന്‍ കാലതാമസം പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  5 days ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സിഎൻജി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  5 days ago
No Image

സിബിഎസ്ഇ സ്‌കൂളുകളില്‍ ത്രിഭാഷാ പഠനം നിര്‍ബന്ധം; പുസ്തകം ഇല്ലെങ്കിലും ഒരാഴ്ചയ്ക്കകം ക്ലാസ് തുടങ്ങണം; കര്‍ശന നിര്‍ദേശവുമായി ബോര്‍ഡ്

National
  •  5 days ago
No Image

വാംഖഡെയിൽ തീപാറും; കണക്കുതീർക്കാൻ മുംബൈ, വിജയിക്കാനുറച്ച് കോലിയും സംഘവും; പോരാട്ടം ഞായറാഴ്ച

Cricket
  •  5 days ago
No Image

ചൂട് കനക്കുന്നു; പാലക്കാട് 40 ഡിഗ്രി, കൊല്ലത്ത് 39ഡിഗ്രി; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago
No Image

അമ്പലപ്പുഴയിൽ നെഞ്ചിടിപ്പോടെ സിപിഎം; 'കൈ' കൊടുത്ത് ജി. സുധാകരൻ, വിജയമുറപ്പിച്ച് യുഡിഎഫ്

Kerala
  •  5 days ago

No Image

ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിച്ചു; 23കാരിക്ക് ദാരുണാന്ത്യം, അമ്മ ഗുരുതരാവസ്ഥയില്‍; നാടിനെ നടുക്കിയ ക്രൂരത

National
  •  5 days ago
No Image

ശ്രീനന്ദയുടെ ശരീരത്തിലുടനീളം പരുക്ക്, അസ്ഥികള്‍ പൊട്ടിയനിലയില്‍; മരണകാരണം തലയ്‌ക്കേറ്റ പരുക്ക്; ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  5 days ago
No Image

കോട്ടയം ജില്ലയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തോക്കുധാരികളായ സൈനികരും ഉദ്യോഗസ്ഥരും തമ്മില്‍ ഉന്തും തള്ളും; സ്‌ട്രോങ് റൂം താക്കോലിനെച്ചൊല്ലി നാടകീയ രംഗങ്ങള്‍

Kerala
  •  5 days ago
No Image

ഓട്ടോ യാത്രയ്ക്കിടയില്‍ സംശയം, കള്ളന്മാരുമായി ഓട്ടോ ഡ്രൈവര്‍ പാഞ്ഞു പോയത് പൊലിസ് സ്റ്റേഷനിലേക്ക്; മാവൂരിലെ വന്‍ മോഷണം തടഞ്ഞു

Kerala
  •  5 days ago