HOME
DETAILS

പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് : ന്യായീകരിച്ച് മുഖ്യമന്ത്രി; മഹാദുരന്ത സമയത്ത് ജനങ്ങളുടെ ആരോഗ്യംവെച്ച് രാഷ്ട്രീയം കളിക്കരുതെന്നും മുന്നറിയിപ്പ്

  
backup
June 17, 2020 | 1:22 PM

pravasi-covid-certificate-issue-c-m-cpmment

തിരുവനന്തപുരം: മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കൊവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംഭവത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ പിറകോട്ടില്ലെന്ന് ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ന്യായീകരണവുമായി രംഗത്തെത്തിയത്. ഇതൊരു മഹാദുരന്തമാണെന്നും ഈ അവസ്ഥയില്‍ ജനങ്ങളുടെ ആരോഗ്യംവെച്ച് ആരും രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രവാസികളുടെ പരിശോധന നടത്തണമെന്ന് മെയ് അഞ്ചിനു തന്നെ കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനം അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരിശോധന പ്രവാസികളുടെ സുരക്ഷക്കുവേണ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും സ്വീകരിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ മാറ്റമില്ല. സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നത് തടയും. ഇക്കാര്യത്തില്‍ മുന്‍കരുതലില്ലെങ്കില്‍ രോഗവ്യാപനത്തോത് കൈവിട്ട് പോകും. ഈ ജാഗ്രതയുടെയും മുന്‍കരുതലിന്റെ ഭാഗമായാണ് അവര്‍ പുറപ്പെടുന്നിടത്ത് കൊവിഡ് പരിശോധന വേണമെന്ന് സര്‍ക്കാര്‍ പറഞ്ഞത്.

ഇത് കേന്ദ്രത്തിന് മുന്നില്‍ തുടക്കത്തില്‍ത്തന്നെ മുന്നോട്ട് വച്ചിരുന്നു. കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷമേ പ്രവാസികള്‍ വരാവൂ എന്ന് മെയ് 5-നും സര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്നു. വന്ദേഭാരത് മിഷനിലൂടെ ആളുകളെ കൊണ്ടുവരുന്നതിന് കേന്ദ്രം നടപടി എടുത്തപ്പോള്‍ അങ്ങനെ വരുന്നവര്‍ക്കും കൊവിഡ് ടെസ്റ്റ് വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്.

ഈ മാസം ആദ്യം സ്‌പൈസ് ജെറ്റിന്റെ 300 ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് സര്‍ക്കാര്‍ എന്‍.ഒ.സി നല്‍കിയിരുന്നു. കൊവിഡ് നെഗറ്റീവാകുന്നവരെയേ കൊണ്ടുവരൂ എന്നാണ് സ്‌പൈസ് ജെറ്റ് അറിയിച്ചതാണ്. ഇത് അവര്‍ തന്നെ സര്‍ക്കാരിന് മുന്നില്‍ വച്ച നിബന്ധനയാണ്. ചില സംഘടനകള്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റിന് അനുവാദം ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ അതും നല്‍കി.

ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളില്‍ സ്‌പൈസ്‌ജെറ്റ് പരിശോധന നടത്തിയാണ് വന്നത്. ഈ ജൂണ്‍ 30-ന് അകം നൂറ് വിമാനങ്ങള്‍ വരുന്നെന്നും ഓരോ യാത്രക്കാര്‍ക്കും പ്രത്യേകമായി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകുമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി സ്‌പൈസ്‌ജെറ്റ് സി.എം.ഡിയോട് സംസാരിച്ചപ്പോള്‍ അദ്ദേഹം അറിയിച്ചതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  7 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  8 hours ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  8 hours ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  8 hours ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  8 hours ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  9 hours ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  9 hours ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  9 hours ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  9 hours ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  9 hours ago