കൃഷിയുടെ സാമൂഹ്യ പാഠങ്ങളുമായി സ്‌കൗട്ട് ആന്റ് ഗൈഡ് വിദ്യാര്‍ഥികള്‍
എടത്തനാട്ടുകര : വളര്‍ന്നു വരുന്ന തലമുറയില്‍ നിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കാരവും നാട്ടറിവുകളും തിരിച്ചു പിടിക്കുക, കൃഷിയുടെ സാമൂഹ്യ പാഠങ്ങള്‍ വിദ്യാര്‍ഥി യുവജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ എടത്തനാട്ടുകര കോട്ടപ്പള്ള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് യൂണിറ്റിന്റെ വെജിറ്റബില്‍ ഗാര്‍ഡനിംഗ് പ്രൊജക്ടിന് കീഴില്‍ ആണ് പച്ചക്കറി കൃഷി ആരംഭിച്ചത്. ക്യഷിക്ക്ആവശ്യമായ ഭൂമി എടത്തനാട്ടുകര മൂച്ചിക്കല്‍ സ്വദേശി അഡ്വ. സുരേഷ് ആണ് തയ്യാറാക്കി നല്‍കിയത്.പയര്‍, വെണ്ട, മത്തന്‍, കുമ്പളം, വിവിധ ഇനം മുളകുകള്‍, വഴുതന, കൂര്‍ക്ക എന്നിവയാണ് തുടക്കത്തില്‍ കൃഷി ചെയ്യുന്നത്. അലനല്ലൂര്‍ പഞ്ചായത്ത് ക്യഷി ഭവന്‍, അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ ആണ് ക്യഷിക്ക് ആവശ്യമായ വിത്തുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്. ജൈവ കൃഷി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീക്ക പാറോക്കോട്ട് ഉല്‍ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് ഒ. ഫിറോസ് അധ്യക്ഷനായി. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത്അംഗങ്ങളായ സി. മുഹമ്മദാലി മാസ്റ്റര്‍, കെ. പി. യഹ് യ, പ്രധാനാധ്യാപകന്‍ എന്‍, അബ്ദുള്‍ നാസര്‍, അഡ്വ. സുരേഷ്, അധ്യാപകരായ സീമ സുരേഷ്, സി. ജി.വിപിന്‍, സ്‌കൗട്ട് മാസ്റ്റര്‍ ഒ. മുഹമ്മദ് അന്‍വര്‍,ട്രൂപ്പ് ലീഡര്‍ റംഷി റഹ്മാന്‍, ഗൈഡ് ലീഡര്‍ പി. പി. അഫ്‌റ എന്നിവര്‍ സംസാരിച്ചു.
പട്രോള്‍ ലീഡര്‍മാരായ വി. ജസീല്‍, അജയ്, കെ. പി. അജ്‌നാസ്, വി. അഫീഫ് റഹ്മാന്‍, പി. പി.നജ നസ്‌റിന്‍, ഫസ്‌ന എന്നിവര്‍ നേതൃത്വം നല്‍കി. ജൈവ പച്ചക്കറിത്തോട്ടത്തില്‍ നിന്നും ലഭിക്കുന്ന പച്ചക്കറികള്‍ സ്‌കൂള്‍ ഉച്ച ഭക്ഷണത്തിന് ഉപയോഗിക്കും. യൂനിറ്റ് അംഗങ്ങളുടെ വീടുകളിലും ജൈവ പച്ചക്കറി കൃഷി ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."