ചൂത് ഗോത്ര സഹവാസ ക്യാംപിന് ഇന്ന് തുടക്കം
വാരാമ്പറ്റ: ജില്ലയിലെ ഏറ്റവും വലിയ ഗോത്രസഹവാസ ക്യാംപ് വാരാമ്പറ്റ ഗവ.ഹൈസ്‌കൂളില്‍ ഇന്ന് തുടങ്ങും.
ആദിവാസി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ പൊതു അവബോധം വളര്‍ത്തുന്നതിന് വാരാമ്പറ്റ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഗോത്ര ക്ലബാണ് സഹവാസ ക്യാംപിന് നേതൃത്വം നല്‍കുന്നത്. അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും അടങ്ങുന്ന കൂട്ടായ്മയാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.
വാളാരംകുന്ന്, ചീരപ്പൊയില്‍, അംബേദ്കര്‍ കോളനി, ചെറിയ നരിപ്പാറ, വെളിയാംകുന്ന്, പെരിങ്ങോട്ട് കുന്ന്, അരിക്കളം, കൊച്ചാറ തുടങ്ങി പ്രദേശത്തെ മുഴുവന്‍ കോളനികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തിയാണ് ചൂത് സഹവാസ ക്യാംപ് സംഘടിപ്പിക്കുന്നത്. ആയിരത്തോളം പേര്‍ ക്യാംപിന്റെ ഭാഗമാവും. ആദിവാസികള്‍ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും ക്യാംപില്‍ ചര്‍ച്ച ചെയ്യും. ക്യാംപില്‍ നിന്നും ക്രോഡീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കും. ലഹരിക്കും മറ്റും അടിമപ്പെട്ട് ജീവിതം വഴിതെറ്റിപോകുന്ന നിരവധി കുടുംബങ്ങളെ ജീവിതത്തിലേക്ക് തിരികെ പിടിക്കുക എന്നതാണ് ലക്ഷ്യം. ഇന്ന് വൈകീട്ട് 6.30ന് സബ്കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് ക്യാംപ് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് പി.എ അസീസ് അധ്യക്ഷനാവും. ശനിയാഴ്ച തുയിലുണര്‍ത്ത്, വൈകിട്ട് നാല് മുതല്‍ വിവിധ ഗോത്രകലകളുടെ അവതരണം എന്നിവ നടക്കും. ലഹരി മുക്ത ബോധവല്‍കരണ ക്ലാസ്, ആദിവാസികള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ച എന്നിവയും തുടര്‍ന്ന് നടക്കും. ഞായറാഴ്ച രാവിലെ മുതല്‍ മെഡിറ്റേഷന്‍, നാടകക്കളരി, അമ്പെയ്ത്ത്, വടം വലി മത്സരങ്ങള്‍ എന്നിവയും നടക്കും. കഴിഞ്ഞ തവണ നടന്ന സഹവാസ ക്യാംപിന്റെ തുടര്‍ച്ചയായാണ് ഇത്തവണത്തെ ചൂത് ക്യാംപും ആസൂത്രണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."