യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയം: പ്രതീക്ഷ പ്രതിഷേധമാകുന്നു
സുല്‍ത്താന്‍ ബത്തേരി: വയനാട് ലോക്സഭ മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായതോടെ അണികളില്‍ ആദ്യമുണ്ടായിരുന്ന പ്രതീക്ഷ പ്രതിഷേധമായി മാറുന്നു.
ഏറെ ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ആദ്യം ടി. സിദ്ദീഖിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. അദ്ദേഹം പ്രചാരണം ആരംഭിച്ച സമയത്താണ് വയനാട്ടില്‍ രാഹുല്‍ എത്തുമെന്ന നേതാക്കളുടെ പ്രസ്താവനകള്‍ സജീവമായത്. ഇതോടെ സിദ്ദീഖ് പിന്‍വാങ്ങുകയും ചെയ്തു. ഇതിനുശേഷം ഒരാഴ്ച കഴിഞ്ഞിട്ടും സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതാണ് യു.ഡി.എഫ് പ്രവര്‍ത്തകരില്‍ ആശങ്കയും അമര്‍ഷവും ഉയരാന്‍ കാരണം. അതേസമയം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രചാരണം രണ്ടാംഘട്ട പൂര്‍ത്തിയാക്കി മൂന്നാംഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചയ്തു.
ഇനി രാഹുല്‍ഗാന്ധി എത്തിയില്ലങ്കില്‍ എല്‍.ഡി.എഫിന്റെ ഒപ്പം പ്രചാരണം എത്തിക്കാന്‍ യു.ഡി.എഫിനാവില്ല എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇതോടെ പ്രവര്‍ത്തകരും നേതാക്കളും ആശങ്കയിലായിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വ പ്രശ്നത്തില്‍ പ്രവര്‍ത്തകരോടെ മറുപടി പറഞ്ഞ് മടുത്ത അവസ്ഥിയിലാണ് യു.ഡി.എഫിന്റെ ജില്ലാ പ്രാദേശിക നേതാക്കള്‍. നിലവില്‍ എല്ലാ മണ്ഡലത്തിലും പ്രവര്‍ത്തകര്‍ സജീവമായ വോട്ടഭ്യര്‍ഥനയുമായി നടക്കുമ്പോള്‍ ഇവിടെ നേതാക്കള്‍ തെരഞ്ഞെടുപ്പ് ഓഫിസില്‍ തന്നെ ഇരിക്കേണ്ട അവസ്ഥയാണന്നുമാണ് ഇവര്‍ തന്നെ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."