HOME
DETAILS

നഗരപരിധിയിലെ പഴയ കെട്ടിടങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു

  
backup
July 05 2018 | 08:07 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b4%e0%b4%af-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f


ഒലവക്കോട്:: നഗരപരിധിയില്‍ കാലപ്പഴക്കത്തില്‍ ജീര്‍ണിച്ച് നിലംപൊത്താറായ കെട്ടിടങ്ങള്‍ അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുമ്പോഴും ഭരണകുടം അറിഞ്ഞമട്ടില്ല. നഗരത്തിന്റെ നാനാഭാഗങ്ങളില്‍ അപകടഭീഷണിയുയര്‍ത്തി നിലനില്‍ക്കുന്ന കെട്ടിടങ്ങളുടെ കണക്ക് നഗരസഭക്കിപ്പോഴും അന്യമാണ്. കഴിഞ്ഞയാഴ്ച്ച സുല്‍ത്താന്‍പേട്ട-കോയമ്പത്തൂര്‍ റോഡിലെ കാലപ്പഴക്കമുള്ള കെട്ടിടം ഇടിഞ്ഞ് വീണ് അപകടം ഒഴിവായത് ഞായറാഴ്ച്ചയായതിനാലായിരുന്നു.
ഇതേരീതിയില്‍ ഇനിയും നിരവധി കെട്ടിടങ്ങള്‍ പലഭാഗങ്ങളിലും ഉണ്ടെന്നാണ് നഗരസഭ എന്‍ജിനീയറിംഗ് വിഭാഗം പറയുന്നത്. പട്ടിക്കര, മേലാമുറി, മാര്‍ക്കറ്റ് റോഡ്, നൂറണി, കോയമ്പത്തൂര്‍ റോഡ്, സുല്‍ത്താന്‍പേട്ട, കോര്‍ട്ട്‌റോഡ് എന്നിവിടങ്ങളില്‍ ഭൂരിഭാഗം ആളുകളും പ്രവര്‍ത്തിക്കുന്നത് ജീര്‍ണിച്ച കെട്ടിടങ്ങളിലാണ്. എന്നാല്‍ ഇത്തരം കെട്ടിടങ്ങളുടെ സ്ഥിതിഗതികളറിയാനോ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കാനോ ഭരണകുടം തയ്യാറല്ല.
പല കെട്ടിടങ്ങളിലും വാടകക്കാര്‍ ഉടമക്ക് നല്‍കുന്നതാകട്ടെ തുച്ഛമായ വാടകയുമാണെന്നതാണ് മറ്റൊരു വസ്തുത. കെട്ടിട ഉടമകളും വാടകക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പലതും കോടതിയിലാണ്. താമസയോഗ്യമായ കെട്ടിടങ്ങള്‍ 40,262 എണ്ണമുണ്ടെന്നാണ് നഗരസഭയുടെ കണക്കെങ്കിലും ഓഫീസ്, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ തുടങ്ങിയ കമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ 21350 ഓളം വരുമെന്നിരിക്കെ ഇതില്‍ ഭൂരിഭാഗവും അപകടാവസ്ഥയിലുള്ളതാണ്.
ചില പഴയ ഓടു കെട്ടിടങ്ങള്‍ പൊളിച്ച് നഗരപരിധിയില്‍ ആര്‍.സി. ബില്‍ഡിംഗുകള്‍ അടുത്തകാലത്തായി പണിതിട്ടുണ്ടെങ്കിലും ഇവയൊക്കെ പാര്‍ക്കിംഗ് പോലും വിടാതെയാണ് പണിതിട്ടുള്ളത്. നഗരത്തിന്റെ പലഭാഗങ്ങളിലുള്ള ഇത്തരം പഴയ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്ക് മതിയായ പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതിനാല്‍ മിക്കയിടത്തും അനധികൃത പാര്‍ക്കിംഗ് മൂലം ഗതാഗതകുരുക്ക് പതിവാണ്.
കാലപ്പഴക്കത്താല്‍ മിക്ക കെട്ടിടങ്ങളുടെയും ചുവരുകളും മേല്‍ക്കൂരകളുമൊക്കെ ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണുള്ളതെന്നിരിക്കെ വ്യാപാരികള്‍ ഭീതിയോടെയാണ് രാപ്പകല്‍ തള്ളിനീക്കുന്നത്. നഗരപരിധിയിലും മറ്റമുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി അപകടങ്ങള്‍ ഒഴിവാക്കുന്നതാനുള്ള നടപടികള്‍ നഗരസഭയുടെ ഭാഗത്തുനിന്നുമുണ്ടായില്ലെങ്കില്‍ ഇനിയും സുല്‍ത്താന്‍പേട്ടയിലുണ്ടായതുപോലെ മറ്റൊരു ദുരന്തം ഏതുനിമിഷവും ഉണ്ടാകാമെന്ന ഭീതിയിലാണ് നഗരവാസികള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  11 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  11 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  11 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  11 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  11 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  11 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  11 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  11 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  11 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  11 days ago