HOME
DETAILS
MAL
പ്രവാസി ഫെഡറേഷന് സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം
backup
April 19 2017 | 22:04 PM
കൊച്ചി: കേരള പ്രവാസി ഫെഡറേഷന് സംസ്ഥാനസമ്മേളനത്തിന് നാളെ തുടക്കമാകും. ടൗണ്‍ഹാളില്‍ രാവിലെ10.30ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും.
സ്വദേശി വല്ക്കരണത്തെതുടര്ന്ന് നാട്ടിലേക്ക് തിരികെ വന്നവരുടെ ക്ഷേമത്തിനുതകുന്ന പദ്ധതികള്‍ ആവിഷ്കരിക്കുന്ന ചര്‍ച്ചകള്‍ക്ക് സമ്മേളനം രൂപം നല്‍കും. ഉച്ചയ്ക്ക് രണ്ടിന് 'പ്രവാസ ജീവിതവും വര്‍ത്തമാനലോകവും' വിഷയത്തില്‍ സെമിനാര്‍ വി.എസ് അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ എംബസികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, ഗള്‍ഫ് നാടുകളില്‍ ജയിലില്‍ കഴിയുന്നവര്‍ക്കായി ലീഗല്‍സെല്‍ രൂപീകരിക്കുക, പ്രവാസി മരണപ്പെട്ടാല്‍ ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ എംബസികളുടെ സഹായം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."