HOME
DETAILS
MAL
കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം; പൊലിസ് ഗ്രനേഡ് പ്രയോഗിച്ചു
backup
June 18 2020 | 03:06 AM
തിരുവനന്തപുരം: സ്കൂള്‍ കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാതെ ഓണ്‍ലൈന്‍ അധ്യയനം ആരംഭിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.
അക്രമാസക്തമായ മാര്‍ച്ച് ജലപീരങ്കിയും ഗ്രനേഡും ടിയര്‍ഗ്യാസും ഉപയോഗിച്ച് പൊലിസ് നേരിട്ടു. പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തും തള്ളും നടന്നെതിനെ തുടര്‍ന്ന് ഒരുമണിക്കൂറോളം നഗരത്തില്‍ സംഘര്‍ഷാവസ്ഥ നിലനിന്നെങ്കിലും ആര്‍ക്കും പരുക്കില്ല.
ഇന്നലെ ഉച്ചയ്ക്ക് 12.15ന് എം.എല്‍.എ ഹോസ്റ്റലില്നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിനു മുന്പില് പൊലിസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയമാണെന്ന് ചെന്നിത്തല പറഞ്ഞു.ഉദ്ഘാടന ചടങ്ങിനു ശേഷം ബാരിക്കേഡിനടുത്തേക്ക് നീങ്ങിയ പ്രവര്‍ത്തകരെ ജലപീരങ്കി കൊണ്ട് പൊലിസ് നേരിട്ടു. ഇതില്‍ പ്രകോപിതരായ പ്രവര്‍ത്തകര്‍ ചെരിപ്പും വടികളും പൊലിസിനു നേരെ എറിഞ്ഞു. വീണ്ടും രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവര്‍ത്തകരൊന്നടങ്കം റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
റോഡുപരോധിച്ച പ്രവര്‍ത്തകരെ തുരത്താന്‍ പൊലിസ് രണ്ടുതവണ ഗ്രനേഡ് പ്രയോഗിച്ചു. പ്രകോപിതരായ പ്രവര്‍ത്തകര്‍ വീണ്ടും പൊലിസിനെതിരെ തിരിഞ്ഞതോടെ നാലുതവണ കണ്ണുനീര്‍വാതകം പ്രയോഗിച്ചു.കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ ജയ്സണ്‍ ജോസഫ്, ജ്യോതികുമാര്‍ ചാമക്കാല, എന്‍.എസ്.യു.ഐ സെക്രട്ടറി എറിക് സ്റ്റീഫന്‍, നേതാക്കളായ അബ്ദുള്‍ റഷീദ്, ജഷീര്‍ പള്ളിവയല്‍, റിങ്കു. പി, , സുബിന് മാത്യു, ജോബി സി. ജോയ്, സുഹൈല്‍ അന്‍സാരി, നബീല്‍ കല്ലമ്പലം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."