ട്രെയിനുകള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: വടക്കാഞ്ചേരി, മുളംകുന്നത്തുകാവ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ സബ്്‌വേ നിര്‍മാണം നടക്കുന്നതിനാല്‍ 21മുതല്‍ 23വരെ ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
രാത്രി 8.20ന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന എറണാകുളം- കോട്ടയം പാസഞ്ചര്‍ 21ന് പൂര്‍ണമായി റദ്ദാക്കും. 21ന് നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍ ഷൊര്‍ണൂരിനും എറണാകുളത്തിനുമിടയില്‍ റദ്ദാക്കും. തൃശൂരില്‍നിന്ന് രാവിലെ 5.55ന് പുറപ്പെടുന്ന തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ 23ന് തൃശൂരിനും ഷൊര്‍ണൂരിനുമിടയില്‍ റദ്ദാക്കും. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് 21ന് ഷൊര്‍ണൂരിനും മുളംകുന്നത്തുകാവിനുമിടയില്‍ രണ്ടു മണിക്കൂര്‍ പിടിച്ചിടും. 21ന് എറണാകുളത്ത് എത്തിച്ചേരേണ്ട പൂനെ-എറണാകുളം സ്‌പെഷല്‍ ട്രെയിന്‍ വടക്കാഞ്ചേരിയില്‍ മൂന്നു മണിക്കൂര്‍ പിടിച്ചിടും.
അന്ന് രാത്രി 11.30ന് എറണാകുളത്തുനിന്ന് തിരിച്ചുപോകേണ്ട ഈ വണ്ടി ഒരു മണിക്കൂര്‍ വൈകിയായിരിക്കും പുറപ്പെടുക. 22ന് രാത്രി തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്ക് പുറപ്പെടുന്ന അമൃത എക്‌സ്പ്രസ് തൃശൂരില്‍ മൂന്നു മണിക്കൂര്‍ പിടിച്ചിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."