പൊലിസിലെ താല്‍ക്കാലിക തസ്തികകള്‍ക്ക് തുടര്‍ച്ചാനുമതി
തിരുവനന്തപുരം: കേരള ആംഡ് പൊലിസ് ബറ്റാലിയനിലെ 1,200 താല്‍ക്കാലിക പൊലിസ് കോണ്‍സ്റ്റബിള്‍ ട്രെയിനി തസ്തികകള്‍ക്കും 200 താല്‍ക്കാലിക വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍ ട്രെയിനി തസ്തികകള്‍ക്കും തുടര്‍ച്ചാനുമതി നല്കാന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.സംസ്ഥാന പൊലിസ് സേനയിലെ ജനറല്‍ എക്സിക്യൂട്ടീവ് വിഭാഗത്തിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തസ്തികയെ 'ഇന്‍സ്പെക്ടര്‍ ഓഫ് പൊലിസ്' എന്ന് പുനര്‍നാമകരണം ചെയ്യാനും തീരുമാനിച്ചു.
കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സ്ഥിരപ്പെടുത്തിയ 24 ജീവനക്കാര്‍ക്ക് 10ാം ശമ്പളപരിഷ്ക്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കും.ഗുരുതരമായ സന്ധിരോഗം ബാധിച്ച് ചികിത്സയിലുള്ള മലപ്പുറം ഏറനാട് സ്വദേശി ഷാഹിന്റെ തുടര്‍ചികിത്സയ്ക്ക് രണ്ടു വര്‍ഷത്തേക്ക് ആവശ്യമായി വരുന്ന 7,54,992 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു നല്‍കും. കെ.എസ്.ആര്.ടി.സി. ജീവനക്കാരുടെ മിന്നല്‍ പണിമുടക്കു ദിവസം കിഴക്കേക്കോട്ട ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ട സുരേന്ദ്രന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 5 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."