കത്തുന്ന വേനലിലും പച്ചക്കറി കൃഷിയൊരുക്കി കുട്ടിക്കര്‍ഷകര്‍
ആറ്റിങ്ങല്‍: അവനവഞ്ചേരി ഗവ. എച്ച്.എസിലെ കുട്ടിക്കര്‍ഷകരുടെ പ്രയത്‌നം സഫലമാകുന്നു. കത്തുന്ന വേനലിലും വിഷരഹിത പച്ചക്കറി ഒരുക്കുകയാണിവര്‍. സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റുകളാണു പച്ചക്കറിക്കൃഷി നടത്തി വിളവെടുക്കുന്നത്. വേങ്ങേരി വഴുതന, തക്കാളി, വെണ്ട, പടവലം, വെള്ളരി, ചീര, മത്തന്‍ എന്നിവയാണു സ്‌കൂളിന്റെ പച്ചക്കറിത്തോട്ടത്തില്‍ പരിപാലിക്കുന്നത്.
സ്ഥലപരിമിതിയുള്ളതിനാല്‍ കുട്ടികളുടെ താല്‍പര്യം മനസിലാക്കി പൂര്‍വവിദ്യാര്‍ഥി ജിംജന്‍ സ്‌കൂളിനു സമീപത്തെ പുരയിടം കൃഷിക്കായി വിട്ടുനല്‍കുകയായിരുന്നു. ആറ്റിങ്ങല്‍ നഗരസഭ കൃഷിഭവന്റെ സഹകരണത്തോടെയാണു കൃഷി ചെയ്യുന്നത്. കടുത്ത വേനലിലും പുരയിടത്തിലെ കിണറ്റില്‍നിന്ന് രണ്ടുനേരവും നനയ്ക്കാന്‍ കുട്ടികള്‍ നേരിട്ടെത്തുന്നു.
ആഴ്ചയില്‍ രണ്ടുദിവസം തക്കാളിയും വെണ്ടയും ചീരയും വിളവെടുക്കാന്‍ പാകത്തിലാണു കൃഷി ചെയ്തുവരുന്നത്. വിളവെടുക്കുന്ന പച്ചക്കറികള്‍ സ്‌കൂളില്‍ തന്നെ ഉപയോഗിച്ച് ബാക്കിവരുന്നവ അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും വില്‍ക്കുകതയാണു പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."