മേപ്പയൂര്‍ കവര്‍ച്ച: അന്വേഷണ ഉദ്യോഗസ്ഥനെതിരേ നാട്ടുകാര്‍
മേപ്പയൂര്‍: മെരട്ട് കുന്നത്ത് വാങ്ങോളി അബ്ദുല്ലയുടെ വീട്ടില്‍ പട്ടാപ്പകല്‍ നടന്ന കവര്‍ച്ചാ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ പയ്യോളി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ദിനേശ് കോറോത്തിനെതിരേ നാട്ടുകാര്‍.
കേസില്‍ പരാതിക്കാരനായ അബ്ദുല്ലയുടെ മകനും കീഴ്പ്പയൂര്‍ വെസ്റ്റ് എല്‍.പി സ്കൂള്‍ അധ്യാപകനുമായ വാങ്ങോളി ജലീലിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ മൊഴി പ്രകാരം കളവു മുതല്‍ കണ്ടെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോ പൊലിസോ ഇല്ലാതെ പ്രതിയുടെ പിതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കളെ നിയോഗിച്ച നടപടിയാണ് അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിക്കൂട്ടിലാക്കുന്നത്. പരാതിയില്‍ പറഞ്ഞതിലും കൂടുതല്‍ സ്വര്‍ണവും പണവും ഉള്ളതുകൊണ്ടാണ് ബന്ധുക്കള്‍ തന്നെ കളവു മുതല്‍ കണ്ടെടുത്തതെന്നും ആരോപണമുണ്ട്.
കീഴ്പ്പയൂര്‍ മഹല്ല് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള കീഴ്പ്പയൂര്‍ വെസ്റ്റ് സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് കാരേക്കണ്ടി പോക്കര് ഹാജി പ്രതിക്കെതിരേ അന്യായമായി സ്കൂള്‍ കുത്തിത്തുറന്നതിനും സ്കൂളിലെ രേഖകള്‍ മോഷ്ടിച്ചതിനും പൊലിസില്‍ പരാതി നല്‍കിയിരുന്നു.
പ്രതിയായ അധ്യാപകന് അനധികൃതമായി സ്കൂള്‍ കുത്തിത്തുറന്ന് തൊണ്ടിമുതല്‍ സൂക്ഷിച്ചതിനും പ്രതിയുടെ പിതാവ് ഉള്‍പ്പെടെയുള്ള ബസുക്കള്‍ തൊണ്ടിമുതല്‍ അര്‍ധരാത്രിയില്‍ കൊണ്ടുപോയതിനുമെതിരേ ശക്തമായ ജനരോഷം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിനിര്‍ത്തി കേസിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാണ് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."