HOME
DETAILS
MAL
ബീച്ച് റോഡിലെ ലോറി പാര്‍ക്കിങ് തടയാന്‍ നടപടി
backup
April 19 2017 | 22:04 PM
കോഴിക്കോട്: സൗത്ത് ബീച്ച് റോഡിലെ അനധികൃത ലോറി പാര്‍ക്കിങ് തടയാന്‍ നടപടിയുമായി കോര്പറേഷന്. തെക്കേപ്പുറം റിസിഡന്‍സ് കോഡിനേഷന്‍ കമ്മിറ്റി നിര്‍ദേശപ്രകാരമാണ് കോര്പറേഷന് നടപടിയെടുത്തത്.
കാലങ്ങളായുള്ള പരാതിക്കാണ് ഇതോടെ പരിഹാരമായത് കോപറേഷന്‍ സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാന പ്രകാരം അനിയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനും നടപടി ആരംഭിച്ചു.
ലോറി പാര്‍ക്കിങിന് സ്വന്തമായി സ്ഥലമുള്ള ആളുകളില്‍ നിന്ന് പാര്‍ക്കിങ് സ്ഥലം നിര്‍മിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തീകരിച്ചു വരികയാണ്.
പി.മമ്മദ്കോയ,പി.സി അബ്ദുല്‍ ലത്തീഫ്,പി.ടി മുഹമ്മദാലി എന്നിവരുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."