HOME
DETAILS
MAL
പിരിച്ചെടുക്കാനുള്ളത് 2,000 കോടിയിലേറെ; എന്നിട്ടും കെ.എസ്.ഇ.ബി സാധാരണക്കാരെ പിഴിയുന്നു
backup
June 18 2020 | 06:06 AM
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് മീറ്റര്‍ റീഡിങ്ങ് നടക്കാത്തതിന്റെ മുഴുവന്‍ കുറ്റവും ചുമത്തി ഉപഭോക്താക്കളെ പിഴിയുന്ന സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് (കെ.എസ്.ഇ.ബി) പക്ഷേ കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ കാണിക്കുന്നത് അനാസ്ഥ. കോടിക്കണക്കിനു രൂപ കുടിശ്ശികയുള്ള പല സ്വകാര്യ ഉപഭോക്താക്കളും അടയ്ക്കാനുള്ള തുകയ്ക്ക് കെ.എസ്.ഇ.ബിയെ കോടതി നടപടികളില്‍ കുരുക്കിയിട്ടിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം കെ.എസ്.ഇ.ബിക്ക് വിവിധ മേഖലകളില്‍നിന്നായി പിരിഞ്ഞു കിട്ടാനുള്ള കുടിശിക 2000 കോടിലേറെയാണ്. 2018ല്‍ ഇത് 2645.90 കോടിയായിരുന്നു. പലവിധ എഴുതിത്തള്ളലുകളിലൂടെയും ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെയും കുറച്ചതോടെയാണ് കഴിഞ്ഞ വര്‍ഷം കുടിശ്ശികയില്‍ കുറവുവന്നത്.
ഇതില്‍തന്നെ കേസുകളില്‍ കിടക്കുന്ന തുകയുടെ കണക്കുകളില്‍ അവ്യക്തതയുണ്ട്. 2019 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ കെ.എസ്.ഇ.ബിക്ക് ബില്‍ ഇനത്തില്‍ കൊടുക്കാനുള്ളത് 316.38 കോടി രൂപയാണ്. ഇതിനു പുറമേയാണ് സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനങ്ങളില്‍നിന്നു പിരിഞ്ഞു കിട്ടാനുള്ള 474.57 കോടിരൂപ.
സ്വകാര്യ സംരംഭകരില്‍നിന്നും 741.92 കോടി രൂപ ലഭിക്കാനുള്ള കെ.എസ്.ഇ.ബിക്ക് ഗാര്‍ഹിക ഉപഭോക്താക്കളില്‍നിന്നു കുടിശികയിനത്തില്‍ പിരിഞ്ഞുകിട്ടാനുള്ളത് 234.04 കോടി രൂപ മാത്രമാണ്. കെ.എസ്.ഇ.ബിക്ക് ഏറ്റവും കൂടുതല്‍ കടക്കാരായിരുന്ന വാട്ടര്‍ അതോറിറ്റിയുടെ കുടിശ്ശികയില്‍ 1062,98 കോടി രൂപ നേരത്തെ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തില്‍ തീര്‍പ്പാക്കിയിരുന്നു. അതുപോലെ ആരോഗ്യ വകുപ്പിന്റെ 5.65 കോടി രൂപയും ഇത്തരത്തില്‍ ധാരണയാക്കുകയുണ്ടായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."