കെ.എം.ഇ.എ എന്‍ജിനീയറിങ് കോളജില്‍ യുവ സംരംഭക സമ്മേളനം
ആലുവ: എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി മികച്ച സംരംഭകരായി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യതോടെ സ്മാര്‍ട്ട് കാംപസ് മിഷന്റെ ഭാഗമായി ഐ.ഐ.സി.യും ഐ.ഇ.ഡി.സിയും സംയുക്തമായി സംഘടിപ്പിച്ച എന്റ് പ്രോസേ 2കെ19 കെ.എം.ഇ.എ.എ എന്‍ജിനീയറിങ് കോളജില്‍ തുടക്കമായി. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കേരള മുസ്്‌ലിം എജ്യുക്കേഷനല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി റിയാസ് സേട്ട് ഉദ്ഘാടനം ചെയ്തു. അബാദ് ഫിഷറീസ് എം.ഡി അന്‍വര്‍ ഹാഷിം, ഫൗണ്ടര്‍ സി.ഇ.ഒ ചന്ദ്ര വദന, ആപ്പ്‌മേക്കര്‍ സി.ഇ.ഒ സ്വാലിഹ്.കെ, റിയാഫി ടെക്‌നോളജി സി.ഇ.ഒ ജോണ്‍ മാത്യു തുടങ്ങിയ വ്യവസായ സംരംഭകര്‍ അവരുടെ അനുഭവങ്ങള്‍ വിവരിച്ചു. തേവര എച്ച്.എസ് കോളജ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് എച്ച്.ഒ.ഡി ജോസഫ് ജോര്‍ജിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുമായി നടന്ന സംവാദത്തില്‍ സാങ്കേതിക വികസനങ്ങള്‍ക്ക് അനുസരിച്ച് വ്യവസായ സംരംഭക മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെ വിദ്യാര്‍ഥികള്‍ ഉള്‍ക്കൊള്ളേണ്ട ആവശ്യകത അവര്‍ ചൂണ്ടിക്കാണിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നൂതന ശാസ്ത്ര സാങ്കേതിക ഗവേഷണ സൗകര്യമുള്ള ഇന്‍കുബേഷന്‍ സെന്ററില്‍ സ്വയംസംരംഭക തല്‍പരരായ വിദ്യാര്‍ഥികളുടെ സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്റര്‍ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. കെ.എം.ഇ.എ എന്‍ജിനീയറിങ് കോളജിന് മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ഇന്‍ക്യുബേഷന്‍ സെന്ററുള്ളത്. കെ.എം.ഇയെ സംസ്ഥാന ട്രഷറര്‍ എച്ച്.ഇ മുഹമ്മദ് ബാബു സേട്ട് അധ്യക്ഷനായി. കോളജ് സെക്രട്ടറി അഡ്വേ.കെ.എ ജലീല്‍, സെക്രട്ടറി അബ്ദുല്‍മജീദ് പറക്കാടന്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ അമര്‍ നിഷാദ് , വൈസ് പ്രിന്‍സിപ്പല്‍ രേഖാ ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."