HOME
DETAILS
MAL
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കുമാരസ്വാമിയുടെ ആദ്യ ബജറ്റ്; 34,000 കോടി രൂപയുടെ അധിക ബാധ്യത
backup
July 05 2018 | 10:07 AM
ബംഗളുരു: കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ച് കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിന്റെ ആദ്യബജറ്റ്. ഇതിലൂടെ 34000 രൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാരിനുണ്ടാവുക.
രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങളാണ് എഴുതിത്തള്ളുക. പുതിയ വായ്പകള്‍ ലഭിക്കുന്നതിനായി കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്നും ബജറ്റ് അവതരണത്തിനിടെ കുമാരസ്വാമി വ്യക്തമാക്കി.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് സര്‍ക്കാര്‍ അധികാരമേറ്റ സമയത്ത് തന്നെ കുമാരസ്വാമി പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."