HOME
DETAILS
MAL
ബി.ജെ.പി നേതാവിന്റെ വീടിനുനേരേ അക്രമണം
backup
April 19 2017 | 22:04 PM
കണ്ണൂര്‍: കണ്ണാടിപ്പറമ്പില്‍ ബി.ജെ.പി നേതാവിന്റെ വീടിനു നേരേ ആക്രമണം. വീട്ടുമുറ്റത്ത് നിര്‍ത്തിയ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു.
ബി.ജെ.പി നാറാത്ത് പഞ്ചായത്ത് ജനറല്‍സെക്രട്ടറി സുമേഷിന്റെ കണ്ണാടിപ്പറമ്പ് തെരുവിലെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ആക്രമണം നടന്നത്.
പുലര്‍ച്ചെ വാഹനങ്ങളില്‍ എത്തിയ സംഘം പരക്കെ അക്രമം അഴിച്ചുവിടുകയായിരുന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയ ഗുഡ്സ് ഓട്ടോ പൂര്‍ണമായും തകര്‍ത്ത സംഘം സമീപത്ത് നിര്‍ത്തിയിട്ട ബൈക്കും തകര്‍ത്തു. തുടര്‍ന്നു വീടിനുനേരേ അക്രമം നടത്തുകയായിരുന്നു. ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.
ബഹളംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നു പുറത്ത് വന്നപ്പോള്‍ അക്രമികള്‍ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് മയ്യില്‍ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."