സര്‍വകലാശാലാ ആസ്ഥാനത്തേക്കു മാര്‍ച്ച്
കണ്ണൂര്‍: പാലയാട് കാംപസിലെ ഹെല്‍ത്ത് സയന്‍സ് വിഭാഗം കോഴ്സ് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പാലയാട് കാംപസ് യൂനിയന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ താവക്കര സര്‍വകലാശാലാ ആസ്ഥാനത്തേക്കു മാര്‍ച്ച് നടത്തി.
പാലയാട് കാംപസില്‍ നിന്നു നൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ആരോഗ്യ സര്‍വകലാശാലാ രൂപീകരിച്ചതോടെയാണു ഹെല്‍ത്ത് സയന്‍സ് വിഭാഗം നിര്‍ത്തുന്നതിനു കണ്ണൂര്‍ സര്‍വകലാശാല തീരുമാനിച്ചത്. കോഴ്സുകള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സര്‍വകലാശാലാ കത്ത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കേരളത്തില്‍ റെഗുലര്‍ കോഴ്സായി ഹെല്‍ത്ത് സയന്‍സ് കോഴ്സുകള്‍ നടത്തുന്ന ഏക സര്‍വകലാശാലയെന്ന നിലയില്‍ കോഴ്സുകള്‍ നിലനിര്‍ത്തണമെന്നാണു വിദ്യാര്‍ഥികളുടെ ആവശ്യം.
സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ ചുമതലയുള്ള എം.ജി സര്‍വകലാശാലാ വി.സി ഡോ. ബാബു ആന്റോയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിന് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ലാസെക്രട്ടറി മുഹമ്മദ് സിറാജ് അധ്യക്ഷനായി. മുഹമ്മദ് അഫ്സല്, ഹസന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."