HOME
DETAILS
MAL
ഷംനയുടെ മരണം: കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് യൂത്ത് ലീഗ്
backup
April 19 2017 | 22:04 PM
മട്ടന്നൂര്‍: മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംന തസ്നീമിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നിയമത്തനു മുന്നില്‍ കൊണ്ടുവരാന്‍ ഏതറ്റംവരെയും പോകുമെന്ന് കെ.എം ഷാജി എം.എല്‍.എ.
ഭരണത്തിന്റെ സുഖത്തിലിരിക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ജനങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സമയമില്ലെന്നും ഷാജി കുറ്റപ്പെടുത്തി. ഷംനയുടെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മട്ടന്നൂര്‍ മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം. റാഫി തില്ലങ്കേരി അധ്യക്ഷനായി. അബ്ദുറഹ്മാന് കല്ലായി, കെ.കെ കുഞ്ഞഹമ്മദ്, അന്‍സാരി തില്ലങ്കേരി, വി.എന്‍ മുഹമ്മദ്, ലത്തീഫ് ശിവപുരം, നൗഫല്‍ മെരുവമ്പായി, ശബീര്‍ എടയന്നൂര്‍ സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."