നാല് സ്കൂളുകള്‍ ഹൈടെക് ആക്കാന്‍ പദ്ധതി
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ ഹൈടെക് ആക്കാന്‍ പൈലറ്റ് പദ്ധതി ആരംഭിക്കുന്നു. പുതുക്കാട്, തളിപ്പറമ്പ്, ആലപ്പുഴ, കോഴിക്കോട് നോര്‍ത്ത് എന്നിവിടങ്ങളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ അടുത്തമാസം തന്നെ പദ്ധതി ആരംഭിക്കും. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളാണ് ഹൈടെക് ആക്കുന്നത്. ഇവിടെ വിജയം കണ്ടാല്‍ അതിനനുസരിച്ച് ഡിസംബറിനുള്ളില്‍ മറ്റെല്ലാ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
അണ്‍എയ്ഡഡ് സ്കൂളുകളെക്കാള്‍ പഠനസൗകര്യങ്ങള്‍ പൊതുവിദ്യാലയങ്ങളില്‍ ഒരുക്കുകയാണ് പ്രാഥമിക ലക്ഷ്യം. ഓരോ നിയോജക മണ്ഡലത്തിലെയും ഒരു സര്‍ക്കാര്‍ സ്കൂളിനെ അന്തര്‍ദേശീയ നിലവാരത്തിലെത്തിക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാന്ദ്യവിരുദ്ധ പാക്കേജിന്റെ ഭാഗമായി ഇതിനായി ആയിരം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
കെട്ടിട നിര്‍മാണ ചെലവ് സര്‍ക്കാര്‍ വഹിക്കുമ്പോള്‍ പാഠ്യ-പാഠ്യേതര ചെലവുകള്‍ ദാനസംരംഭകനും പ്രദേശത്തുള്ളവരുമാണു വഹിക്കുന്നത്. നടക്കാവ് സ്കൂളില്‍ നടപ്പാക്കിയ മാതൃകയുമായി സഹകരിക്കാന്‍ ഇതിനകം ചില സംഘടനകള്‍ മുന്നോട്ടുവന്നിട്ടുണ്ട്.
ഇവരുമായി സഹകരിച്ച് സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ വഴിയായിരിക്കും പദ്ധതി നടപ്പാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."