കുടിവെള്ള പദ്ധതി പാതി വഴിയില്‍ നിലച്ചു
പാനൂര്‍: തൃപ്പങ്ങോട്ടൂര്‍ വില്ലേജിലെ ഗ്രാമീണ കുടിവെള്ള പദ്ധതി കരാറുകാരന്റെ അനാസ്ഥകാരണം പാതിവഴിയിലായി. ത്വരിത ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുദ്ധജല വിതരണം ചെയ്യുന്നതിന് 1996 ല്‍ 320 ലക്ഷം രൂപ മുതല്‍ മുടക്കി ചെറ്റക്കണ്ടി പുഴയില്‍ തിരുമ്പല്‍ കടവില്‍ ആരംഭിച്ച പദ്ധതിയാണ് ഇത്.പദ്ധതിയുടെ ശുദ്ധീകരണശാല, ജലസംഭരണി എന്നീ ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലങ്ങള്‍ ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്ത് വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയിരുന്നു .
2005 ല്‍ ജലസംഭരണി, പമ്പിങ്ങ് മെയിന്‍. പമ്പ് സെറ്റ് എട്ട് കിലോമീറ്റര്‍ ജലവിതരണ ശൃംഖല എന്നിവയുടെ പ്രവൃത്തി പൂര്‍ത്തികരിക്കുകയും ഭാഗികമായി ജലവിതരണം ആരംഭിക്കുകയും ചെയ്തിരുന്നു.പിന്നീട് പുഴയില്‍ ചളി നിറയുകയും പുഴയുടെ പാര്‍ശ്വഭിത്തിയില്‍ പല ഭാഗങ്ങളിലും വിള്ളലുകള്‍ സംഭവിക്കുകയും ചെയ്തതിനാല്‍ പഞ്ചായത്ത് ഭരണസമിതിയുടെ നിരന്തര ഇടപടലിന്റെ ഭാഗമായി കഴിഞ്ഞ യു.ഡി.എഫ് ഗവണ്‍മെന്റിന്റെ അവസാന കാലത്ത് ജല ശുദ്ധീകരണ ശാലയും ജലവിതരണ ശൃംഖലയും സ്ഥാപിക്കുന്നതിനായി മൂന്ന് കോടി രൂപ അനുവദിച്ചെങ്കിലും ടെണ്ടര്‍ ഏറ്റെടുത്ത കരാറുകാരന്‍ ഇതുവരെയും പ്രവൃത്തി ആരംഭിക്കാതിരുന്നതിനാല്‍ പ്രസ്തുത പദ്ധതി വഴിയുള്ള ജലവിതരണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. നാടിന്റെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്ന പദ്ധതിയാണ് കരാറുകാരന്റെ അലംഭാവം മൂലം പാതിവഴിയിലായത്. പദ്ധതിയുടെ പ്രയോജനം പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും ജലവിതരണ ശൃംഖലയും പൊതു ടാപ്പുകളൂം സ്ഥാപിക്കുന്നതിനുമായി നാല് കോടി 40 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് ഗവണ്‍മെന്റിന് സമര്‍പ്പിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് മഹമൂദ് കാട്ടൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."