HOME
DETAILS
MAL
കുണ്ടറ ആലീസ് വധം: പ്രതിക്ക് വധശിക്ഷ
backup
July 05 2018 | 20:07 PM
കൊല്ലം: കുണ്ടറ ആലീസ് വധക്കേസില്‍ പ്രതി ഗിരീഷ് കുമാറിന് വധശിക്ഷ വിധിച്ചു. കൊല്ലം അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2013ല്‍ ആയിരുന്നു സംഭവം. കുണ്ടറ മുളവന കോട്ടപ്പുറം എം.വി സദനില്‍ വര്‍ഗീസിന്റെ ഭാര്യ ആലീസിനെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയും ആഭരണങ്ങള്‍ കവരുകയും ചെയ്‌തെന്നാണ് കേസ്. ഒറ്റയ്ക്ക് താമസിക്കുന്ന ആലീസിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ ശേഷമാണ് ബലാത്സംഗവും കൊലപാതകവും. മറ്റൊരു കേസില്‍ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തിറങ്ങി ഏതാനും ആഴ്ചകള്‍ക്കകമാണ് ഗിരീഷ് ഈ കൊല നടത്തിയത്.
സഹതടവുകാരില്‍ നിന്നാണ് ആലീസിനെക്കുറിച്ച് ഗിരീഷ് അറിഞ്ഞത്. ആലീസ് ശബ്ദം വച്ച് ആളുകളെ കൂട്ടുമെന്നായപ്പോഴാണ് കൊല നടത്തിയത്. പിന്നീട് കണ്ണനല്ലൂരിലെത്തി ആഭരണങ്ങള്‍ വിറ്റ ശേഷം പല സ്ഥലങ്ങളിലും കറങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."