HOME
DETAILS
MAL
വിമാനത്താവളം: റോഡ് പ്രവൃത്തിക്ക് വേഗം
backup
April 19 2017 | 22:04 PM
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ റോഡ് നിര്‍മാണവും വേഗതയിലായി. കാര പേരാവൂരില്‍ നിന്നു ടെര്‍മിനല്‍ കെട്ടിടത്തിലേക്കുള്ള സെക്കന്‍ഡറി റോഡിന്റെ പ്രവൃത്തിയാണു പുരോഗമിക്കുന്നത്. രണ്ടുവരി പാത നിര്‍മിക്കുന്നതിനു മണ്ണ് നീക്കല്‍ പ്രവൃത്തി പൂര്‍ത്തിയായി. വിമാനത്താവളത്തിലേക്കു കല്ലേരിക്കരയില്‍ നിന്നു പ്രധാന റോഡും കുറ്റിക്കരയില്‍ നിന്ന് അത്യാഹിത റോഡുമാണു നിര്‍മിക്കുന്നത്. വരുന്ന സെപ്റ്റംബറില്‍ കണ്ണൂര്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണു റോഡുകളുടെയും മറ്റും പ്രവൃത്തി ദ്രുതഗതിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."