HOME
DETAILS
MAL
രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു: സി.പി.എം
backup
April 19 2017 | 22:04 PM
കണ്ണൂര്‍: പകര്‍ച്ച വ്യാധി പോലും രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി ഉപയോഗിക്കുന്നത് യു.ഡി.എഫിന്റെ രാഷ്ട്രീയ പാപ്പരത്വമാണ് തെളിയിക്കുന്നതെന്ന് സി.പി.എം. പകര്‍ച്ചവ്യാധി പിടിപെട്ടപ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്. യു.ഡി.എഫ് സംസ്ഥാനം ഭരിക്കുന്ന സന്ദര്‍ഭത്തില്‍ ഇരിട്ടി മേഖലയില്‍ ഉള്‍പ്പടെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനിയും മറ്റ് പകര്‍ച്ച വ്യാധികളും ഇതിനേക്കാള്‍ രൂക്ഷമായി പിടിപെട്ടിരുന്നു. അന്ന് സര്‍ക്കാര്‍ നടത്തുന്ന ഇടപെടല്‍ ഫലപ്രദമല്ലാഞ്ഞിട്ടു കൂടി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത് പകര്‍ച്ചവ്യാധികള്‍ തടയാനുള്ള ശ്രമത്തില്‍ പങ്കാളികളാവുകയാണ് ഇടതുപക്ഷം ചെയ്തതെന്നും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."