HOME
DETAILS
MAL
പ്രവാസികളുടെ കൊവിഡ് പരിശോധന: ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിംകോടതി
backup
June 19 2020 | 11:06 AM
ന്യൂഡല്‍ഹി: കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ തങ്ങള്‍ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് മാത്രം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്നതിന് തുല്യമാണെന്ന് ഹരജിക്കാരനായ കെ.എസ്.ആര് മേനോന്റെ അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഹര്ജിക്കാരന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനെയും സംസ്ഥാന സര്‍ക്കാരിനെയും സമീപിക്കാവുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."