ചെങ്കണ്ണിനോടും ജാഗ്രത: കൊവിഡിന് വഴി തുറക്കുന്നുവെന്ന് പഠനം
ലണ്ടന്‍: ചെങ്കണ്ണിനെ നാമത്ര സീരിയസായി കണ്ടിട്ടില്ല. പകരുമെങ്കിലും കുറച്ചു ദിവസം അടങ്ങിയൊതുങ്ങിക്കഴിഞ്ഞാല്‍ സംഗതി ഭേദമായി. എന്നാല്‍ കേട്ടോളൂ. കൊവിഡിന്റെ ലക്ഷണങ്ങളില്‍ ചെങ്കണ്ണും പെടുമെത്രെ. കോവിഡ് ബാധിതനായ ഒരാള്‍ പ്രാഥമികഘട്ടത്തില്‍ ശ്വാസകോശ അസ്വസ്ഥതകളെക്കാള്‍ ചെങ്കണ്ണ് ലക്ഷണങ്ങളാണെത്രെ പ്രകടിപ്പിക്കുക. വെറുതെ പറയുകയല്ല. 'കനേഡിയന്‍ ജേണല്‍ ഓഫ് ഓഫ്താല്മോളജി'യില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതു വ്യക്തമാക്കുന്നത്. കോവിഡ് കേസുകളില്‍ 15 ശതമാനത്തിലും രണ്ടാമത്തെ രോഗലക്ഷണം ചെങ്കണ്ണാണെന്ന് പഠനം കണ്ടെത്തിയിരിക്കുന്നുവെന്ന് ആല്‍ബെര്‍ട്ട യൂണിവേഴ്സിറ്റിയിലെ അസി. പ്രൊഫസര്‍ കാര്‍ലോസ് സൊളാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.
വരണ്ട ചുമയും തൊണ്ടവേദനയും ഉയര്‍ന്ന പനിയുമെല്ലാം കോവിഡ് ബാധയുടെ പ്രധാന ലക്ഷണങ്ങളാണെങ്കിലും ഇവയോടൊപ്പം ചെങ്കണ്ണും(പിങ്ക് ഐ) പ്രാഥമിക രോഗലക്ഷണങ്ങളില്‍ ഉള്പ്പെടുമെന്നാണിത് ചൂണ്ടിക്കാട്ടുന്നത്. കോവിഡ് സ്ഥിരീകരിച്ചവരില്‍ ചിലര്‍ ചെങ്കണ്ണ് ലക്ഷണവും കാണിക്കുന്നുണ്ടെന്നതും പഠനത്തില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ കാനഡയില്‍ ചെങ്കണ്ണിന് ചികിത്സ തേടിയ 29-കാരിക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."