വെയിലത്ത് കുട്ടികളെ നിര്‍ത്തിയ സംഭവം: ബാലാവകാശ കമ്മിഷന് കേസെടുത്തു
തിരുവനന്തപുരം: കുട്ടികളെ വെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ ബാലാവകാശ സംരക്ഷണ കമ്മിഷന് കേസെടുത്തു.
ഫീസ് അടച്ചില്ല എന്ന കാരണത്താല്‍ രണ്ട് കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരിക്കുകയും പൊരിവെയിലത്ത് നിര്‍ത്തുകയും ചെയ്ത സംഭവത്തിലാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് ചെയര്‍പേഴ്സണ്‍ പി. സുരേഷ് സ്വമേധയാ കേസെടുത്തത്.
എറണാകുളം ജില്ലയിലെ അണ് എയ്ഡഡ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ അവസാന ഗഡു ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന് വെയിലത്ത് നിര്‍ത്തിയത് വാര്‍ത്തയായിരുന്നു. പരീക്ഷ അവസാനിക്കുന്ന ദിവസം പതിവുപോലെ സ്കൂളിലെത്തിയ കുട്ടികളെ ഹാളില്‍ ഇരിക്കാന്‍ അനുവദിക്കാതിരിക്കുകയും പുറത്തിറക്കി വെയിലത്ത് നിര്‍ത്തുകയും ചെയ്തു എന്നായിരുന്നു വാര്‍ത്ത.
വീട്ടിലെത്തിയ കുട്ടി തളര്‍ന്നിരിക്കുന്നത് കണ്ട് വിവരം തിരക്കിയ മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളില്‍ ഒരാള്‍ക്ക് ജന്മനാ കാഴ്ച വൈകല്യവുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."