ജ്വാലി ഗോത്ര പദ്ധതി ആരംഭിച്ചു
മാനന്തവാടി: മാധ്യമങ്ങള്‍ക്ക് ജനാധിപത്യത്തിന്റെ കാവലാളാവാന്‍ കഴിയണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മാനന്തവാടി പ്രസ് ക്ലബ് നടപ്പാക്കുന്ന ജ്വാലി ഗോത്ര് പദ്ധതി പ്രഖ്യാപനവും അനുമോദന സദസും ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികവര്‍ഗ വിദ്യാര്‍ഥികളെ മാധ്യമ രംഗത്തേക്ക് ഉയര്‍ത്തി കൊണ്ട് വരാന്‍ ലക്ഷ്യമിടുന്ന ജ്വാലി ഗോത്ര് പദ്ധതി കേരളത്തിന് തന്നെ മാതൃകയെന്നും അദ്ദേഹം പറഞ്ഞു.
പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടിയ പള്ളിയാല്‍ മുഹമദ് അമിന്‍ ഷായെയും, വൈകല്യങ്ങളെ മറികടന്ന് പ്ലസ് ടു പരിക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ്‌നേടിയ എടവക രണ്ടേ നാലിലെ ശ്രീകുട്ടിയെയും മന്ത്രി പൊന്നാടയും ഉപഹാരവും നല്‍കി അനുമോദിച്ചു.ആതുരസേവന മേഖലയില്‍ ഇപ്പോഴും നിറസാനിധ്യമായ ഡോ.പി നാരായണന്‍ നായരെ എം.ഐ.ഷാനവാസ് എം.പി. പൊന്നാടയണിച്ച് ആദരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് സുരേഷ് തലപ്പുഴ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍, മാനന്തവാടി നഗരസഭ ചെയര്‍പേഴസണ്‍ ഇന്‍ ചാര്‍ജ് പ്രദിപ ശശി, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു, വയനാട് പ്രസ് ക്ലബ് സെക്രട്ടറി പി.ഒ ഷീജ, മാനന്തവാടി പ്രസ് ക്ലബ് സെക്രട്ടറി ബിജു കിഴക്കേടത്ത്, കടവത്ത്
മുഹമ്മദ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, ശോഭരാജന്‍, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."