വേനലവധി: പ്രവാസികളെ പിഴിയാന്‍ വിമാന കമ്പനികള്‍
മസ്‌കറ്റ്: വേനലവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകുന്ന പ്രവാസികളെ പിഴിയാന്‍ വിമാന കമ്പനികള്‍ നിരക്ക് കുത്തനെ കൂട്ടി. ഇന്ധന വില, ഉയര്‍ന്ന ആവശ്യം, മത്സരത്തിന്റെ അഭാവം തുടങ്ങിയവയെല്ലാം ഈ വര്‍ഷം നിരക്ക് വര്‍ധിക്കാന്‍ കാരണമായി.
രണ്ട് പ്രധാന ഇന്ത്യന്‍ വിമാനക്കമ്പനികളായ ജെറ്റ് എയര്‍വെയ്‌സും ഇന്‍ഡിഗോ എയര്‍ ലൈന്‍സും മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് റദ്ദാക്കിയതും നിരക്ക് വര്‍ധനക്ക് കാരണമായി.
കൊച്ചിയിലേക്ക് 100 ഒമാനി റിയാല്‍, മുംബൈയിലേക്ക് 80 റിയാല്‍, ബംഗളൂരു180,ഹൈദരാബാദ് 100, തിരുവനന്തപുരം 86, കോഴിക്കോട് 104 റിയാല്‍ എന്നിങ്ങനെയാണ് ഇപ്പോള്‍ ഒരു ഭാഗത്തേക്ക് നിരക്ക് ഈടാക്കുന്നത്. ഏപ്രില്‍ മാസത്തില്‍ മസ്‌കറ്റില്‍ നിന്നും കൊച്ചിയിലേക്ക് 63 മുതല്‍ 148 റിയാല്‍ വരെയാണ് ഒമാന്‍ എയര്‍ ഈടാക്കുന്നത്. എന്നാല്‍ മേയ് അവസാനത്തില്‍ നൂറ് റിയാലിന് മുകളിലാണ് നിരക്ക്. ജൂണ്‍ ഒന്നിന് 271 റിയാലും തൊട്ടടുത്ത ദിവസങ്ങളില്‍ 159 റിയാലും ആണ് നിരക്ക്.
ഇന്ത്യന്‍ സ്‌കൂളുകളില്‍ മിക്കതും ഈ ആഴ്ച മുതല്‍ വേനല്‍ക്കാല അവധിക്കായി അടച്ചിടും. ഫെസ്റ്റിവല്‍ സീസണുകള്‍, പൊതു അവധി ദിനങ്ങള്‍, തുടങ്ങിയവയ്ക്ക് മുമ്പുതന്നെ ഇത്തരത്തിലുള്ള വര്‍ധനവ് പതിവാണ്. എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നിരക്ക് വളരെ കൂടുതലാണെന്ന് ട്രാവല്‍ രംഗത്തുള്ളവര്‍ പറയുന്നു.
സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന ബജറ്റ് എയര്‍ലൈന്‍ ആയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും നിരക്ക് വര്‍ധിപ്പിച്ചത് പ്രവാസികക്ക് ഇരുട്ടടിയായി. ഏപ്രില്‍ മാസത്തില്‍ കേരളത്തില്‍ നിന്ന് മസ്‌കറ്റിലേക്കുള്ള നിരക്കും വ്യത്യസ്തമല്ല. ഒമാനില്‍ ജോലി ചെയ്യുന്നവരുടെ ബന്ധുക്കള്‍ ഏപ്രില്‍, മെയ് മാസത്തില്‍ സ്‌കൂള്‍ അവധിക്കാലം ആഘോഷിക്കാന്‍ മസ്‌കറ്റിലേക്ക് വരുന്നത് പതിവാണ്.
ഇത്തവണത്തെ നാട്ടിലെ കൊടും ചൂടും കൂടുതല്‍ ആളുകളെ ഒമാനിലേക്ക് ആകര്‍ഷിക്കും.എന്നാല്‍ നിരക്ക് വര്‍ദ്ധന ഇവരുടെ പോക്കറ്റ് കാലിയാക്കും .അവധി ദിവസങ്ങളില്‍ അവസാന നിമിഷം വരെ കാത്തിരിക്കുന്നവര്‍ക്ക് ടിക്കറ്റിന് ഉയര്‍ന്ന വില നല്‍കേണ്ടിവരും.
മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് നിരക്ക് വര്‍ധന ബാധിക്കാറില്ല. എന്നാല്‍ കൊച്ചിയില്‍ നിന്നും തിരിച്ചും ഇന്‍ഡിഗോയില്‍ ടിക്കറ്റ് ബുക്ക് ചെയ്ത പലര്‍ക്കും സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് മാറ്റി ബുക്ക് ചെയ്യേണ്ടി വന്നപ്പോള്‍ ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വന്നു. ഇതിനിടയിലും കണ്ണൂര്‍ സെക്ടറില്‍ ബജറ്റ് എയര്‍ലൈന്‍ ആയ ഗോഎയറിന്റെ സാന്നിധ്യം പ്രവാസികള്‍ക്ക് ആശ്വാസം നല്‍കുന്നു.ഈ സെക്ടറില്‍ വര്‍ധന പൊതുവെ കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."