HOME
DETAILS
MAL
വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുസ്ലിം ലീഗ്
backup
March 31 2019 | 00:03 AM
മലപ്പുറം: വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം അനാവശ്യമായി വൈകിപ്പിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുസ്ലിംലീഗ്. പ്രഖ്യാപനം നീളുന്നത് വയനാടിനെ മാത്രമല്ല മറ്റു മണ്ഡലങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് ലീഗ്.
രാഹുല്‍ വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്ത് തീരുമാനമായാലും വേഗം പ്രഖ്യാപിക്കണമെന്നും എ.ഐ.സി.സിയെ അറിയിച്ചതായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പത്രിക സമര്‍പ്പണത്തിന് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമാവാത്ത സാഹചര്യത്തിലാണ് ഇന്നലെ പാണക്കാട്ട് അടിയന്തര യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."