HOME
DETAILS

മുഴുവന്‍ അതിഥി തൊഴിലാളികളെയും 15 ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കണമെന്ന്  വീണ്ടും സുപ്രിം കോടതി

  
backup
June 20 2020 | 03:06 AM

%e0%b4%ae%e0%b5%81%e0%b4%b4%e0%b5%81%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%a5%e0%b4%bf-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95
 
 
 
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ 15 ദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന് വീണ്ടും സുപ്രിം കോടതി ഉത്തരവ്. ഇതു സംബന്ധിച്ച് ജൂണ്‍ ഒന്‍പതിലെ ഉത്തരവില്‍ വ്യക്തത വരുത്തിയാണ് ജഡ്ജിമാരായ അശോക് ഭൂഷണ്‍, എസ്.കെ കൗള്‍, എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. 15 ദിവസത്തിനുള്ളില്‍ തൊഴിലാളികളെ നാട്ടിലെത്തിക്കണമെന്ന സുപ്രിം കോടതി ഉത്തരവ് നിര്‍ബന്ധമല്ലെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് തങ്ങള്‍ക്കറിയാമെന്നും എന്നാല്‍ തങ്ങളുടെ ഉത്തരവ് നിര്‍ബന്ധം തന്നെയാണെന്നും സുപ്രിം കോടതി വ്യക്തമാക്കി. ലോക്ക് ഡൗണില്‍ കുടുങ്ങിയപ്പോയ അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സ്വമേധാ രജിസ്റ്റര്‍ ചെയ്ത കേസ് പരിഗണിക്കുകയായിരുന്നു സുപ്രിം കോടതി. 
സുപ്രിം കോടതിയുടെ ഉത്തരവ് ഇതുവരെ പാലിക്കപ്പെട്ടില്ലെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് കോടതി മുന്‍പാകെ ചൂണ്ടിക്കാട്ടി. കുടിയേറ്റത്തൊഴിലാളികളെ കൊണ്ടുപോകാന്‍ ട്രെയിനുകള്‍ക്ക് അപേക്ഷിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും അപേക്ഷ ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ ട്രെയിന്‍ അനുവദിക്കാറുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഇതിനിടെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് യൂനിവേഴ്‌സിറ്റി പൂര്‍വവിദ്യാര്‍ഥി യൂനിയനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം അതിഥി തൊഴിലാളികളോട് പണം വാങ്ങിയാണ് ട്രെയിന്‍ സര്‍വിസ് നടത്തുന്നതെന്ന് കോടതി മുന്‍പാകെ അറിയിച്ചു. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago